Chapter Title : പേരില്ലാത്ത സ്വപ്നങ്ങളിൽ ലയിച്ചു 7 [Malini Krishnan] [Climax]
അവിടെ നിന്നു.
"എന്റെ മോളും ആയിട്ട് ഉള്ള പ്രേശ്നങ്ങൾ ഇപ്പോഴാണ് ഒന്ന് ശെരി ആയി വരുന്നത്, ഇനി ഇവളും അവളും ആയിട്ട് ഉള്ളത് ഉള്ള പ്രേശ്നങ്ങൾ തീർക്കണം" രാശികയെ ചൂണ്ടി കാണിച്ച് കൊണ്ട് അമ്മ പറഞ്ഞു. ഓഹ്, ഇപ്പോഴെങ്കിലും ബോധം വന്നാലോ, സന്തോഷം. ഞാൻ അവളെ നോക്കി ചിരിച്ചു, എന്നിട്ട് അവിടെ നിന്ന് അവൾക്ക് തംബ്സ് അപ്പ് കാണിച്ചു.
അവർക്ക് പോകാൻ ഉള്ള വണ്ടി എല്ലാം പുറത്ത് റെഡി ആയി നിൽക്കുന്ന ഉണ്ടായിരുന്നു, റൂമിൽ നിന്ന് ഞാൻ ഉൾപ്പെടെ എല്ലാരും ഇറങ്ങി. അവളെ ഗ്രീഷ്മ ചേച്ചി വീൽച്ചെയറിൽ ആണ് താഴത്തേക്ക് കൊണ്ടുപോവുണ്ടായിരുന്നു, ഞാൻ അവളുടെ അമ്മയുടെ കൂടെയും വന്നു.
"ഇന്നത്തേക്ക് ശെരിക്കും റെഡി ആവേണ്ടത് ആയിരുന്നു ഇവൾക്ക്, വെറുതെ റൂമിൽ ചാടി കളിച്ച് സ്‌ട്രെയിൻ കൊടുത്തിട്ട് ഉണ്ടാവും" അമ്മ എന്നോട് പറഞ്ഞു. അമ്മ എന്താണ് ഇങ്ങനെ, ഒരു മാതിരി എല്ലാം അറിഞ്ഞ് അർഥം വെച്ച് സംസാരിക്കുന്ന പോലെ. അമ്മ പറഞ്ഞത് ഒക്കെ ശെരിയാണ് എന്ന പോലെ ഞാൻ തലയാട്ടി. പുറത്തു കൊണ്ടുപോയതും അവളെ ബേസ്‌മെന്റിൽ കൂടി ഓടിപ്പിച്ചതും ഒരു മിന്നൽ പോലെ എന്റെ മനസ്സിൽ വന്ന പോയി. വേറെ എന്തേലും സംസാരിച്ചേക്കാം എന്ന എനിക്ക് തോന്നി.
"നിങ്ങളും ഇനി നേരെ വീട്ടിലേക്ക് ആയിരിക്കും അല്ലെ"
"ആ, നീയും വരുണിലെ അങ്ങോട്ട്. ഇവൾ ഒന്നും കൂടി നടക്കാൻ സ്റ്റഡി ആവുമ്പൊ എല്ലാരേയും അറിയിക്കാം, അപ്പൊ വന്നോട്ടെ വരാൻ ഉള്ളവർ ഒക്കെ, ഏതായാലും എനിക്ക് ഇതൊന്നും നോക്കി ഇരിക്കാൻ സമായം ഇല്ല"
"അല്ല അപ്പൊ ഇവളുടെ ഫ്രണ്ട്‌സ് ഒക്കെ ഇന്ന്
💬 Comments
View all comments