0%

Chapter Title : പേരില്ലാത്ത സ്വപ്നങ്ങളിൽ ലയിച്ചു 7 [Malini Krishnan] [Climax]

Author : Malini Krishnan Read All Parts 1.3K

ഇറങ്ങി കഴിഞ്ഞിട്ടേ ഇനി നീ വരുള്ളൂ എന്ന്" എന്നെ വാതിലിന്റെ അടുത്ത് കണ്ടതും അവൾ പറഞ്ഞു. ഞാൻ ചിരിച് കൊണ്ട് അങ്ങോട്ട്‌ പോണോ അതോ എക്സ്പ്രഷൻ ഒന്നും ഇടാതെ നിക്കണോ എന്ന കൺഫ്യൂഷനിൽ ആയിരുന്നു. ഒരു വളിച്ച ചിരിയുമായി ഞാൻ അങ്ങോട്ട് പോയി. അവിടെ റൂമിൽ അവള്ടെ അമ്മയും ഗ്രീഷ്മ ചേച്ചിയും ഒക്കെ ഉണ്ടായിരുന്നു. അവർ രണ്ടാളും അവിടെ എന്തോ സംസാരിച്ച് കൊണ്ട് ഇരുന്നപ്പോ ഞാൻ അവളുടെ അടുത്തേക്ക് പോയി നിന്നു.

"നിന്നോട് ഞാൻ പറഞ്ഞതല്ലെ നേരത്തേ വരണം എന്ന്, ഏഹ്" എന്നും പറഞ്ഞ് അവൾ എന്റെ കൈയിൽ നുള്ളി. ഒരു മയത്തിൽ ഒക്കെ നുല്ലിക്കൂടെ, ഉണ്ടക്കണ്ണി. എനിക്ക് ആണെകിൽ അവൾക്ക് കൊടുക്കാൻ പ്രേതേകിച് മറുപടിയും ഉണ്ടായിരുന്നില്ല. അവൾ പിന്നെ എന്റെ കൈ ഉഴിയാണ് തുടങ്ങി.

"വേദനിച്ചോടാ നിനക്ക്..." ഇവൾ ഇത്... എല്ലാം ചെയ്യുന്നതും പറയുന്നതും ഇവൾ തന്നെ. പെട്ടന്ന് എന്തോ ഓർമ വന്ന് ഞാൻ അവളോട് ചോദിച്ച്

"ഡി അതെ..."

"ഹൃതികെ... കാര്യങ്ങൾ ഒക്കെ ഇവൾ പറഞ്ഞില്ലെ" ഞാൻ സംസാരിച്ച് തുടങ്ങുന്നതിന്റെ ഇടയിൽ അവളുടെ അമ്മ വന്ന എന്നോട് ചോദിച്ചു. ഞാൻ ഇല്ല എന്ന രീതിയിൽ തലയാട്ടി. ഞങ്ങൾ സംസാരിച്ചോട്ടെ എന്ന രീതിയിൽ

"മോനെ, ഒരു അമ്മ എന്ന നിലയിൽ എനിക്ക് കുറച്ച് അതികം തെറ്റുകൾ പറ്റി. ന്യായികരണം ഒന്നും ഇല്ല, ഈ ഗ്രീഷ്മ കാര്യം പറഞ്ഞപ്പോ ആണ് ഞാനും അവളുടെ ഭാഗത്തിന് ചി... ചിന്തിച്ചത്" പറഞ്ഞ് അവസാനത്തേക്ക് അമ്മയുടെ തൊണ്ട ഇടറാണ് തുടങ്ങി, കണ്ണുകൾ ചെറുതായി നനഞ്ഞു. എന്താണ് കാര്യം എന്ന മനസിലാവാതെ ഞാനും

💬 Comments

View all comments