0%

Chapter Title : പേരില്ലാത്ത സ്വപ്നങ്ങളിൽ ലയിച്ചു 7 [Malini Krishnan] [Climax]

Author : Malini Krishnan Read All Parts 1.3K

ഇല്ല എന്ന് പറഞ്ഞു ഞാൻ വേഗം ഇറങ്ങി.

"എങ്ങോട്ടാടാ..." വണ്ടിയിൽ കേറാൻ പോയ എന്നെ പിന്നിൽ നിന്ന് അവൾ വിളിച്ചു.

"എന്നോട് ഒന്നും പറയാതെ അങ്ങോട്ട് ഒരു പോക്ക്" എന്റെ തോളിൽ കൈ വെച്ച് കൊണ്ട് അവൾ തുടർന്നു. അവളുടെ കൈ ഞാൻ മെല്ലെ തട്ടി മാറ്റി.

"ഇപ്പൊ തന്നെ തിരിച്ച് വരാം ചെറിയ ഒരു പണി" എന്നും പറഞ്ഞ് ഞാൻ പെട്ടന്ന് തന്നെ വണ്ടി എടുത്തു.

"ഇവൻ ഇത് എന്ത് പറ്റി ആവോ..." അവൾ സ്വയം പറഞ്ഞ് കൊണ്ട് വീട്ടിലേക്ക് നടന്നു, അവിടെ നിന്ന് പിന്നെയും അവൾ സംസാരം തുടർന്നു.

"അവൻ ഇനി എപ്പോഴാണ് മോളെ വരുന്നേ" അമ്മ അവളോട് ചോദിച്ചു. അറിയില്ല എന്ന രീതിയിൽ അവൾ കൈ കൊണ്ട് കാണിച്ചു.

"പിന്നെ മോളെ, ആഷിക വന്ന് കഴിഞ്ഞ നേരെ ഒക്കെ സംസാരിക്കണം കേട്ടോ"

"അവളോട് നേരെ സംസാരിക്കാനോ, അതിനും നല്ലത്... ആഹ്, എന്നെ കൊണ്ട് അമ്മ വെറുതെ കൂടുതൽ ഒന്നും പറയിപ്പിക്കരുത്. അവൾ അന്ന് ഹോസ്പിറ്റലിൽ വന്ന് എന്തൊക്കെ ആയിരുന്നു പറഞ്ഞത്, ഞാൻ വേണം എന്ന് വെച്ച് വണ്ടി കൊണ്ടുപോയി മറച്ച് ഇട്ടത് ആണ് പോലും, ഞാൻ ഒന്നും സംസാരിക്കില്ല" റാഷിക പറഞ്ഞു. ദേഷ്യം കാരണം അവളുടെ മുഖം എല്ലാം ചുവന്ന് തുടങ്ങി.

"നിന്നോട് ഞാൻ സംസാരിക്കുമോ എന്ന് ഒന്നും ചോദിച്ചില്ല, നീ അവൾ വന്ന സംസാരിക്കും അത്ര തന്നെ" അമ്മയും അവളോട് ദേഷ്യത്തിൽ പറഞ്ഞ് നടന്ന പോയി. ഇനി അങ്ങോട്ട് ഒന്നും പറഞ്ഞിട്ട് കാര്യം ഇല്ല...

(ഉച്ച കഴിഞ്ഞ് കോളേജിൽ)

"നീ എന്തിനാ

💬 Comments

View all comments