Chapter Title : പേരില്ലാത്ത സ്വപ്നങ്ങളിൽ ലയിച്ചു 7 [Malini Krishnan] [Climax]
മോളെ ഇപ്പോഴും ഇവിടെ ഇങ്ങനെ ഇരിക്കുന്നേ" മീര ആഷികയോട് ചോദിച്ചു.
"ഇന്ന് എങ്ങാനും അവൻ വന്നാലോ"
"രണ്ട് മൂന്ന് ആഴ്ച ആയില്ലെടി... നിനക് പറയുന്നത് കൊണ്ട് ഒന്നും തോന്നരുത്..." രമ്യ പറഞ്ഞ് തീരും മുന്നേ ആഷിക അവളെ തടങ്ങു.
"പ്രിയേ... നീ പറഞ്ഞത് ശെരി ആയിരുനേടി. ശേ... ഞാൻ വെറുതെ ഇതൊക്കെ സീരിയസ് ആയിട്ട് എടുത്തു ലെ" ആഷിക പറഞ്ഞു.
"ഡി ഞാൻ അങ്ങനെ ഒന്നും ഉദ്ദേശിച്ച് പറഞ്ഞത് അല്ല"
"അവന് കുറച്ച് ഉദ്ദേശിങ്ങൾ ഉണ്ടായിരുന്നു, അതിന് വേണ്ടി എന്നെ ഉപയോഗിച്ചു, ഭാഗ്യത്തിന് വേറെ ഒന്നും സംഭവിച്ചില്ലലോ ലെ" കൈ കൊണ്ട് മുഖം മറച്ച് അവൾ പറഞ്ഞു.
അവളെ ഇനി എന്ത് പറഞ്ഞ് സമാധാനിപ്പികണം എന്ന് അറിയാതെ അവളുടെ കൂട്ടുകാരികൾ അവൾക്ക് ചുറ്റും ഇരുന്നു.
"അന്ന് അവന്ടെ കൂടെ നിങ്ങൾ ഒരു വീട്ടിലേക്ക് പോയിലെ, ഒരു കുളത്തിലോ എന്തോ പോവാൻ, അവിടെ പോയ എന്തേലും അറിയാൻ പറ്റൂലെ" രമ്യ ചോദിച്ചു. എല്ലാരും ചെറിയ പ്രതീക്ഷയോടെ അവളെ നോക്കി.
"എനിക്ക് അങ്ങോട്ട് ഉള്ള വഴിയൊന്നും ഓർമയില്ല... എനിക്ക് ഇനി അവനെ കാണുകയും വേണ്ട... ഞാൻ പോവാൻ അമ്മ വരാൻ പറഞ്ഞിട്ട് ഉണ്ടായിരുന്നു"
"അത് ഏതായാലും നന്നായി ഇപ്പൊ അമ്മ ആയിട്ട് ഉള്ള പ്രേശ്നങ്ങൾ ഒക്കെ തീർന്ന് തുടങ്ങിയലോ" പ്രിയ പറഞ്ഞു
"അമ്മ അന്ന് എന്റെ മുൻപിൽ കരഞ്ഞപ്പോ എന്റെ ദേഷ്യം ഒക്കെ എവിടെ പോയി എന്ന് അറിയില്ല, അത്രയൊക്കെ ഉണ്ടായിരുന്നുള്ളു" ആഷിക വിതുമമ്പി കൊണ്ട് പറഞ്ഞു.
"എനിക്ക് പിന്നെ അങ്ങനെ ആണലോ, എന്തെക്കിലും നല്ലത് കിട്ടണമെങ്കിൽ ഒരെണ്ണം നഷ്ടപെടണമെല്ലോ.
💬 Comments
View all comments