0%

Chapter Title : പെരുമഴകാലം 2 ✍️ അൻസിയ ✍️ [End]

Author : അൻസിയ Read All Parts 12191

"ഫ്രീ ആണ്..."

ഉടനെ സിഗരറ്റ് പാക്കറ്റും എടുത്ത് ബൈക്ക് വെക്കുന്ന ചെറിയ ഷെഡിലേക്ക് അവളുടെ നമ്പറിലേക്ക് ഡൈൽ ചെയ്തു... കാത്തിരുന്ന പോലെ ഉടനെ അവൾ ഫോണെടുത്തു....

"കഴിച്ച....??

"ഇല്ല... ഉപ്പ വന്നിട്ടില്ല..."

"മുഹ്‌സിൻ വിളിച്ചിരുന്നോ...??

"ആ വിളിച്ചു വന്ന വിവരം പറഞ്ഞു..."

"ഞാനൊരു തെറ്റ് ചെയ്തു... അത് പറയണം എന്ന് കരുതി അതാ വിളിച്ചത്..."

"എന്ത്...??

"അല്ല അനീഷാക്ക് കൊടുത്തയച്ച പാക്കറ്റ് ഞാനൊന്ന് പൊളിച്ചു...."

അവളുടെ മറുപടി കേൾക്കാതെ ആയപ്പോ എനിക്ക് പറയേണ്ടിയിരുന്നില്ല എന്ന് തോന്നി...

"അല്ല ഒരാഴ്ച കഴിഞ്ഞല്ലേ തരാൻ പറ്റു... ചീത്തയാവില്ലേ എന്ന് കരുതി..."

"അതിലൊന്നും ഇല്ല..."

"ഉള്ളത് അത്പോലെ തന്നെ വെച്ചിട്ടുണ്ട്...."

"ഹം..."

പിന്നെയും എന്തൊക്കെയോ കുറെ നേരം ഞാനവളോട് സംസാരിച്ചു... സംസാരിക്കും തോറും എന്തോ വല്ലാത്ത ഒരിഷ്ട്ടം അവളോട് തോന്നാൻ തുടങ്ങി... ആ കളങ്കമില്ലാത്ത സംസാരമാകും ചിലപ്പോ എന്നെ ആകർഷിച്ചത്... അയ്യോ ഉപ്പ വന്നു എന്ന് പേടിയോടെ പറഞ്ഞു എന്റെ മറുപടിക്ക് നിൽക്കാതെ ഫോൺ കട്ടാക്കിയപ്പോ അവളുടെ ഉപ്പയോടുള്ള പേടി എനിക്ക് മനസ്സിലായി.... കട്ടാക്കുമ്പോ പറയാൻ ഉള്ള സാമാന്യ മര്യാദ കാണിക്കണം ട്ടോ എന്ന് മെസ്സേജ് അയച്ച് ഞാൻ അകത്തേക്ക് പോയി.....

"അല്ല കാർത്തി അളിയനെ കാണാൻ ഇല്ലല്ലോ...??

ഭക്ഷണം കഴിക്കുന്നതിനിടയിൽ അമ്മ കേൾക്കാതെ ഞാൻ അവളോട് ചോദിച്ചു... എന്നെ രൂക്ഷമായി ഒന്ന് നോക്കിയത് അല്ലാതെ അവൾ മറുപടി ഒന്നും പറഞ്ഞില്ല... ഒന്ന് വിളിച്ചു നോക്കിയാലോ എന്ന് കുറെ വട്ടം ഞാൻ ആലോചിച്ചു പിന്നെ കാർത്തിക അത് കണ്ടാൽ മതി അവളുടെ നാവിലുള്ളത് കേൾക്കാൻ... എന്തായാലും അവൾ അടുക്കളയിൽ പോയ തക്കം നോക്കി ഞാൻ രഞ്ജിത്തിനെ വിളിച്ചു കുറെ നേരം ബെല്ലടിച്ചാണ് ഫോണ് എടുത്തത്....

"എന്തേ ....??

ഫോണെടുത്ത അവന്റെ സംസാരത്തിൽ തന്നെ എനിക്ക് വശപിശക് തോന്നി....

"കണ്ടില്ല അതാ വിളിച്ചത്...??

"ഹോ.. കാണേണ്ടവർ അവിടെ ഇല്ലേ.... ഞാനെന്തിനാ കട്ടുറുമ്പായി അവിടെ... അത് മാത്രമല്ല ഞാനുള്ളപ്പോ ചിലവും കൂടും കള്ള് വേണം അതിന് മേലേ ഗുളിക അതൊക്കെ ചിലവ് അല്ലേ... "

"നീ എന്തൊക്കെയാ പറയുന്നത്...??

ഉള്ളിലെ ഭയം പുറത്ത് കാണിക്കാതെ ഞാൻ ചോദിച്ചു...

"അളിയൻ പേടിക്കണ്ട... എല്ലാം അറിയാം എനിക്ക് എനിക്ക് സന്തോഷമേ ഉള്ളു അത് പിന്നീട് അറിയും... എന്തായലും അളിയൻ പോകുന്നതിന് മുന്നേ ഈ കാര്യം അങ്ങു ഒഴിവാക്കണം "

എന്ത് പറയണം എന്നറിയാതെ നിന്ന എന്നോട് അവൻ വീണ്ടും പറഞ്ഞു...

"ഇനി

💬 Comments

View all comments