0%

Chapter Title : പെരുമഴകാലം 2 ✍️ അൻസിയ ✍️ [End]

Author : അൻസിയ Read All Parts 12225

"ആരും ഇല്ലേ ഇവിടെ...??

"ഞായറാഴ്ച അല്ലെ അനിയൻ കളിക്കാൻ പോയി കാണും ഉമ്മ വരാൻ സമയം ഉണ്ട്..."

"അപ്പൊ അവരെ കാണാതെ ഞാൻ പോകേണ്ടി വരുമോ...??

"അത് പറ്റില്ല.... ഉമ്മാട് ഞാൻ പറഞ്ഞിട്ടുണ്ട് ഏട്ടൻ വരുന്നത്... ഉമ്മ വന്നിട്ടെ പോകാവൂ ...."

"ദൂരം കുറെ ഉണ്ട്...."

"എന്താ ഏട്ടാ...."

"ഉമ്മ വന്നിട്ടെ പോകു... അനിയനോട് പറഞ്ഞോ ഫോണിന്റെ കാര്യം...??

"ഇല്ല.... ഇനി ഏട്ടന് വാങ്ങാൻ പറ്റിയില്ലങ്കിലോ എന്ന് കരുതി..."

"അത് നന്നായി വാങ്ങാൻ പറ്റിയില്ല..."

അപ്പൊ ആ മുഖമൊന്ന് കാണണം ഹൂഊഓ.... വാടി കൂമ്പിയ ആ മുഖം എന്നിൽ ചിരി വരുത്തി...

"അത് കുഴപ്പമില്ല..."

"കയറി ഇരിക്കാൻ ഒന്നും പറയുന്നില്ലേ....??

"സോറി ഏട്ടാ ഇരിക്ക്..."

കുനിഞ്ഞു വേണം ഉമ്മറത്തേക്ക് കയറാൻ.. അവിടെ കണ്ട നെയ്ത കട്ടിലിൽ ഞാൻ ചെന്നിരുന്നു... നല്ല സുഖം തോന്നി അതിലിരിക്കാൻ.... എന്തൊക്കെയോ പറഞ്ഞവൾ ഫുഡ് ഉണ്ടാക്കട്ടെ എന്നും പറഞ്ഞ് അകത്തേക്ക് പോയി....

"അനീഷ നീ അറിയാത്ത പണിക്കൊന്നും നിൽക്കണ്ട എനിക്ക് സദാ ഫുഡ് മതി...."

ചിരിച്ചു കൊണ്ട് അവൾ പണിയിൽ മുഴുകിയപ്പോ ഞാൻ സിഗരറ്റും എടുത്ത് പുറത്തേക്കിറങ്ങി... അവൾ അന്ന് പറഞ്ഞത് ശരിയാണ് നല്ല ഭംഗിയുള്ള സ്ഥലം... ഈ വീട് കണ്ടപ്പോ പുറമ്പോക്ക് സ്ഥലം ആണന്ന് എനിക്ക് തോന്നി കാരണം അടുത്തൊന്നും ഒരു വീടില്ല കാട് പിടിച്ചു കിടക്കുന്ന സ്ഥലവും അതിന് നടുക്ക് ഒരു കുടിലും.... ഉച്ചയ്ക്ക് അവൾ വിളമ്പി തന്ന ചോറും ചിക്കൻ കറിയും കൂട്ടി ഫുഡ് കഴിച്ച് ഞാൻ പുറത്തെ കാഴ്ചകൾ കണ്ടു നോക്കി നിന്നപ്പോ അവൾ എന്റെ അരികിൽ വന്നു....

"ഫുഡ് സൂപ്പർ അല്ലെ...??

"ഹോ.... അടിപൊളി..."

"വെറുതെ...??

"അല്ലടി.... മുഹ്‌സിൻ വിളിച്ച...??

"രാവിലെ വിളിച്ചു"

"ഞാൻ വരുന്നത് പറഞ്ഞോ...??

"നാളെ വരുമെന്ന പറഞ്ഞത്..."

"കള്ളി...."

"അതല്ല... പെട്ടന്നങ്ങു പറഞ്ഞു പോയതാ..."

"എന്ന ഇപ്പോ വിളിച്ചു പറഞ്ഞേക്ക് വന്നെന്ന്..."

"അത് ഏട്ടാ..."

"ഏത്...??

"ഉമ്മ ഉള്ളപ്പോ വിളിച്ചാൽ മതിയെന്ന പറഞ്ഞേ...."

"അതെന്തേ... ??

"അറിയില്ല... ഉമ്മ ഇല്ലങ്കിൽ ഞാൻ ഒറ്റയ്ക്ക് അല്ലെ അതാകും..."

"സംശയ രോഗി ആണോ...???

"അയ്യേ..."

"അങ്ങനെ ഉണ്ടെങ്കിൽ അവനെ പറഞ്ഞിട്ടും കാര്യമില്ല..."

"അതെന്തേ...??

"സുന്ദരി കുട്ടിയെ ആരെങ്കിലും കൊത്തി കൊണ്ടു പോയാലോ എന്ന പേടി..."

"ശ്ശോ....."

"സത്യമാടി.... "

പെണ്ണിന്റെ മുഖം ചുവന്ന് തുടിക്കുന്നത് ഞാൻ കണ്ടു...

"ഏട്ടാ മഴ വരുന്നുണ്ട് കയറി ഇരിക്ക്..."

അവളുടെ പിറകെ ഞാനും

💬 Comments

View all comments