Chapter Title : പെരുമഴകാലം 2 ✍️ അൻസിയ ✍️ [End]
കൊണ്ട് അവൾ എന്റെ അരികിൽ വന്നു... കയ്യിൽ ഉണ്ടായിരുന്ന കവറിൽ നിന്ന് ഫോൺ എടുത്ത് അവന് നേരെ നീട്ടി ഞാൻ പറഞ്ഞു.. ഇത് നിനക്ക് ഉള്ളതാ... കണ്ണുകൾ പുറത്തേക്ക് തുറിച്ചു പൊട്ടുമെന്ന മട്ടിൽ ആയി അവന്റെ..... സ്നേഹത്തോടെ വിശ്വാസം വരാതെ എന്നെ നോക്കി അവനത് വാങ്ങി നോക്കുമ്പോൾ അവളുടെ കണ്ണ് ചുവന്ന് കലങ്ങുന്നത് ഞാൻ കണ്ടു....
"ഫോണ് കിട്ടി എന്നും പറഞ്ഞ് അളിയന് മെസ്സേജ് അയക്കാൻ നിക്കണ്ട... ഇത് ഞാൻ വാങ്ങിയതാ ട്ടോ...??
"എനിക്ക് അറിയാം അളിയൻ വാങ്ങി തരില്ലന്ന്... താങ്ക്സ് ഏട്ടാ..."
"അതൊന്നും വേണ്ട നന്നായി പഠിക്കണം..."
തലയാട്ടി അവൻ അകത്തേക്ക് അതും കൊണ്ട് പോയപ്പോഴും അവളത് പോലെ തന്നെ നിൽക്കുക ആയിരുന്നു... അവളുടെ അരികിലേക്ക് ചെന്ന് ഞാൻ എന്റെ കയ്യിൽ ഉള്ള വലിയ കവറിൽ നിന്ന് മുഹ്‌സിൻ തന്ന പാർസൽ എടുത്ത് അവൾക്ക് നേരെ നീട്ടി പറഞ്ഞു...
"ഇത് നിന്റെ ഇക്കാടെ വക...."
അടുത്തത് എടുത്ത് ഞാൻ പറഞ്ഞു...
"ഇതെന്റെ വക നിനക്ക്... ഇത് ഉമ്മാക്ക്...."
വെളുത്ത് മെലിഞ്ഞ വലതു കൈ നീട്ടി പിടിച്ച് ഞാൻ പോക്കറ്റിൽ നിന്നും ചെയിൻ എടുത്ത് കെട്ടി കൊടുത്തു... അകത്തേക്ക് ഒന്ന് പാളി നോക്കി അവൾ എന്നെ തണ്ട് നോക്കി നിന്നു... കയ്യിലെ ചൈനിലേക്ക് വിശ്വാസം വരാതെ നോക്കി നിന്ന അവളുടെ കണ്ണ് നിറയാൻ തുടങ്ങി...
"ഇന്ന ഇത് ഉമ്മ വരുമ്പോ അവൻ തന്നതാണ് എന്ന് പറഞ്ഞു കൊടുത്തേക്ക്..."
പോക്കറ്റിൽ ഉണ്ടായിരുന്ന കുറച്ചു പൈസ എടുത്ത് അവൾക്ക് കൊടുത്ത് ഞാൻ പറഞ്ഞു... ഒന്നും മിണ്ടാൻ ആവാതെ എന്നെ തന്നെ നോക്കി നിന്ന അവളെ മൂക്കിൽ പിടിച്ച് തിരുമ്പി കൊണ്ട് എന്തെന്ന് ചോദിച്ചു... ഒന്നുമില്ലെന്ന് തലയാട്ടിയ കൊച്ചു കുട്ടിയുടെ മുഖമെന്നെ ഭ്രാന്ത് പിടിപ്പിച്ചു...
"അല്ലടോ ഒരു നന്ദി വാക്ക് പോലും ഇല്ലേ...??
അപ്പോഴും മിണ്ടാതെ നിന്ന അവളുടെ ഷോള്ഡറിൽ കൈകൾ വെച്ച് മുന്നോട്ടും പിന്നോട്ടും ഇളക്കി ഞാൻ പറഞ്ഞു...
"എന്ന ഉമ്മ വരുന്നത് വരെ നിക്കുന്നില്ല... മഴ ഇപ്പൊ കുറവുണ്ട് വരുമ്പോ പറഞ്ഞ മതി... ഇറങ്ങട്ടെ...??
"പ്ലീസ് ഉമ്മ വന്നിട്ട് പോകാം..."
💬 Comments
View all comments