0%

Chapter Title : പെരുമഴകാലം 2 ✍️ അൻസിയ ✍️ [End]

Author : അൻസിയ Read All Parts 24.4K

പോകാവൂ... ഇല്ലങ്കിൽ ഇക്ക എന്നെ ചീത്ത പറയും..."

"ഫുഡിന് വേറെ ഒരു ദിവസം എന്തായാലും വരണമല്ലോ അന്നാകാം..."

"അത്.."

"അതുമതി..."

"ചേട്ടന്റെ ഇഷ്ട്ടം..."

ഞാൻ ചായയും കുടിച്ചു പോകാനായി ഇറങ്ങി.. കൊടുക്കാൻ പറ്റുക ആണങ്കിൽ അവൾക്കുള്ള സാധനങ്ങളും കൊടുക്കാമെന്ന് കരുതി അതും എടുത്ത് ഞാൻ ബൈക്കിൽ വെച്ചു... ലൊക്കേഷൻ നോക്കി ഞാൻ പത്തിരുപത് കിലോമീറ്റർ ഓടി ചെന്ന് നിന്നത് ഒരു മൊട്ട കുന്നിൽ നല്ല മഴയുടെ ലക്ഷണം കണ്ടപ്പോ മൂഞ്ചിയെന്ന് മനസ്സിൽ ഉറപ്പിച്ച് ഞാനവളെ വിളിച്ചു...

"ഈ ലൊക്കേഷൻ വന്നു നിന്നത് ഒരു മൊട്ട കുന്നിൽ ആണാല്ലോ...??

"അയ്യോ... ഏത് ഭാഗത്ത ചേട്ടാ...??

"ഞാനിവിടെ ആദ്യമാണ്... ഒരു പിടുത്തവും ഇല്ല...."

"പടച്ചോനെ.... എന്തെങ്കിലും കാണാൻ ഉണ്ടോ അവിടെ..."

"ഇവിടെ... പറയാൻ തക്കം ഒന്നുമില്ലല്ലൊ "

"പടച്ചോനെ... ഇനി എന്ത് ചെയ്യും... "

"കുന്നിന്റെ താഴെ മറ്റോ ആണോ വീട്...??

"അങ്ങനെ ചോദിച്ച ഏട്ടാ കുന്നൊന്നും ഇവിടെ ഇല്ല...."

"പിന്നെ എങ്ങനെ ഈ ലൊക്കേഷൻ കിട്ടി ഇവിടെ അടുത്ത് തന്നെ ആകും..."

"അയ്യോ... "

അവളുടെ വാക്കുകളിൽ ഭയം നിറയുന്നത് ഞാൻ അറിഞ്ഞു.. അതിൽ തന്നെ പെണ്ണൊരു പാവം ആണന്ന് എനിക്കുറപ്പായി...

"ഞാൻ ഇങ്ങോട്ട് വരും വഴി ഒരു കട കണ്ടു അവിടെയൊന്ന് അന്വേഷിക്കട്ടെ...."

അവളെനിക്ക് വീട്ടുപേരും അഡ്രസ്സും അയച്ചു തന്നു ഇങ്ങോട്ട് വരും വഴി കണ്ട കടയിൽ പോയി ചോദിച്ചപ്പോ അയാൾ കറക്ടായി വീട്ടിലേക്കുള്ള വഴി എനിക്ക് പറഞ്ഞു തന്നു... കടയിലെ ഇക്ക പറഞ്ഞ അടയാളങ്ങൾ വെച്ച് ഞാനാ വീടിന്റെ അടുത്ത് എത്തിയപ്പോ ഒരു കൊച്ചു സുന്ദരി

💬 Comments

View all comments