0%

Chapter Title : പെരുമഴകാലം 2 ✍️ അൻസിയ ✍️ [End]

Author : അൻസിയ Read All Parts 24.4K

അങ്ങോട്ട് പോകുമ്പോ .... മഴ കൂടുകയാണ് സമയം പന്ത്രണ്ട് ആവുന്നു... വേഗം എണീറ്റ്‌ അകത്തേക്ക് കയറി വാതിൽ അടച്ചു... മുറിയിൽ നിന്നും സീറോ ബൾബിന്റെ വെളിച്ചം അകത്തേക്ക് വന്നിരുന്നു... പുതച്ച് മൂടി കിടക്കുന്ന കാർത്തിയുടെ അടുത്തായി ഞാനും കിടന്നു......

ശനിയാഴ്ച രാവിലെ എനിക്ക് അനീഷ വിളിച്ചു വീട്ടിൽ ആയതിനാലും കാർത്തിക എന്നെ ചുറ്റിപറ്റി നടക്കുന്നതും കൊണ്ടും ഞാൻ ഫോണെടുത്തില്ല മഴയുള്ള നേരമായതിനാൽ വീടിന്റെ സൈഡിലൂടെ ഒരു കുടയും എടുത്ത് ഞാൻ വയലിന്റെ സൈഡിലൂടെ കുറച്ചു നേരം നടന്ന് അവൾക്ക് വിളിച്ചു...

"ഞാൻ കേട്ടില്ല നേരത്തെ വിളിച്ചത്..."

"എനിക്ക് തോന്നി...."

"വീട്ടിലേക്ക് പോയോ...??

"രാവിലെ പോകും "

"ഉറപ്പിച്ചോ...??

"ആഹ്..."

"എത്ര ദിവസം കാണും അവിടെ..."

"നാല്... ഏട്ടൻ എന്ന വരിക...??

"വിളിച്ച എന്നും വരും..."

"ഫ്രീ എപ്പോഴാണോ അന്ന് വരാം..."

"ഞാൻ എന്നും ഫ്രീയാ..."

"എന്ന മറ്റന്നാൾ വരുമോ...??

"നാളെ ആയാലോ...??

"നാളെ... ഫുഡ് ഉണ്ടക്കാൻ സമയം"

"ഞാൻ വൈറ്റ് ചെയ്യാം ഉണ്ടാക്കുന്നത് വരെ..."

"എന്ന നാളെ വരുമോ..??

"വരാം..."

"ഞാൻ അവിടെ എത്താൻ പതിനൊന്ന് മണി ആവും..."

"അപ്പോഴേക്കും എത്താം..."

"ഉപ്പ എന്നെ ഇവിടെ ആക്കിയ ശേഷം പോകും അപ്പൊ ഞാൻ വിളിക്കാം..."

"ആഹ്..."

"എന്താ വേണ്ടത് ഫുഡ്...??

"അതൊക്കെ നിന്റെ ഇഷ്ട്ടമല്ലേ..."

"ബിരിയാണി ഉണ്ടാക്കാൻ ഉമ്മ വരണം ഞാൻ പറഞ്ഞില്ലേ ഉമ്മ പണിക്ക് പോയ വരാൻ അഞ്ചു മണി എന്തയാലും ആവും..."

"ഞാൻ എന്താ കൊണ്ടു വരേണ്ടത് വരുമ്പോ...??

"ഇക്കാ തന്നില്ലേ അത് മതി..."

"അതും കൊണ്ട് അറുപത് കിലോമീറ്റർ ഓടി വരാൻ എനിക്ക്

💬 Comments

View all comments