0%

Chapter Title : പെരുമഴകാലം 2 ✍️ അൻസിയ ✍️ [End]

Author : അൻസിയ Read All Parts 24.5K

വന്നു....

"ഫുഡ് സൂപ്പർ അല്ലെ...??

"ഹോ.... അടിപൊളി..."

"വെറുതെ...??

"അല്ലടി.... മുഹ്‌സിൻ വിളിച്ച...??

"രാവിലെ വിളിച്ചു"

"ഞാൻ വരുന്നത് പറഞ്ഞോ...??

"നാളെ വരുമെന്ന പറഞ്ഞത്..."

"കള്ളി...."

"അതല്ല... പെട്ടന്നങ്ങു പറഞ്ഞു പോയതാ..."

"എന്ന ഇപ്പോ വിളിച്ചു പറഞ്ഞേക്ക് വന്നെന്ന്..."

"അത് ഏട്ടാ..."

"ഏത്...??

"ഉമ്മ ഉള്ളപ്പോ വിളിച്ചാൽ മതിയെന്ന പറഞ്ഞേ...."

"അതെന്തേ... ??

"അറിയില്ല... ഉമ്മ ഇല്ലങ്കിൽ ഞാൻ ഒറ്റയ്ക്ക് അല്ലെ അതാകും..."

"സംശയ രോഗി ആണോ...???

"അയ്യേ..."

"അങ്ങനെ ഉണ്ടെങ്കിൽ അവനെ പറഞ്ഞിട്ടും കാര്യമില്ല..."

"അതെന്തേ...??

"സുന്ദരി കുട്ടിയെ ആരെങ്കിലും കൊത്തി കൊണ്ടു പോയാലോ എന്ന പേടി..."

"ശ്ശോ....."

"സത്യമാടി.... "

പെണ്ണിന്റെ മുഖം ചുവന്ന് തുടിക്കുന്നത് ഞാൻ കണ്ടു...

"ഏട്ടാ മഴ വരുന്നുണ്ട് കയറി ഇരിക്ക്..."

അവളുടെ പിറകെ ഞാനും ഉമ്മറത്തേക്ക് കയറി നേരത്തെ ഇരുന്ന കട്ടിലിൽ ഇരുന്നു.. പുറത്തെ മഴയും നോക്കി അവളോട് സംസാരിച്ചു നേരം പോയത് അറിഞ്ഞില്ല... മൂന്ന് മണി ആയപ്പോ ഒരു മെലിഞ്ഞു വെളുത്ത ഒരു പയ്യൻ മഴയും കൊണ്ട് വീട്ടിലേക്ക് ഓടി കയറുന്നത് ഞാൻ കണ്ടു.... ചവിട്ടൽ പടി എത്തിയ അവൻ എന്നെ കണ്ടൊന്നു സ്റ്റക്ക് ആയി ഒരു ചിരി മുഖത്ത് വരുത്തി അവൻ അവിടെ തന്നെ നിന്നു....

"എന്തിനാടോ മഴ കൊണ്ട് നടക്കുന്നത്...??

"കളി കഴിഞ്ഞ പാടെ ഓടി ..."

"എന്നെ മനസ്സിലായ...??

"അളിയന്റെ കൂട്ടുകാരൻ അല്ലെ...???

"അതേ... പ്രകാശൻ... നിന്റെ പേരന്താ...??

"അനീഷ്...."

"രണ്ടാളുടെയും പേര് മാറി പോകുമല്ലോ... പോയി തല തുവർത്തി വാ..."

അവനെയും കൊണ്ട് അനീഷ അകത്തേക്ക് കയറി...മഴ നനയാതെ ഞാൻ വീടിന്റെ

💬 Comments

View all comments