Chapter Title : പെരുമഴകാലം 2 ✍️ അൻസിയ ✍️ [End]
ഓരം പിടിച്ച് ബൈക്കിന് അടുത്ത് ചെന്ന് സീറ്റ് ഉയർത്തി അവന് വാങ്ങി വെച്ച ഫോൺ എടുത്ത് വരുമ്പോ അനീഷ അവിടെ നിന്ന് എന്നെ നോക്കുന്നുണ്ടായിരുന്നു...
"വലിക്കാനാണോ മഴ കൊണ്ട് പോയത്... ഇവിടെ ഇരുന്ന് വലിച്ചോ ട്ടാ .."
"ഹേയ് അല്ലടി... അവൻ എവിടെ...??
"കഴിക്കുന്നു... എന്തേ...??
"കഴിഞ്ഞ വരാൻ പറയ്..."
പത്ത് മിനിറ്റ് കഴിഞ്ഞ് അവനെയും കൊണ്ട് അവൾ എന്റെ അരികിൽ വന്നു... കയ്യിൽ ഉണ്ടായിരുന്ന കവറിൽ നിന്ന് ഫോൺ എടുത്ത് അവന് നേരെ നീട്ടി ഞാൻ പറഞ്ഞു.. ഇത് നിനക്ക് ഉള്ളതാ... കണ്ണുകൾ പുറത്തേക്ക് തുറിച്ചു പൊട്ടുമെന്ന മട്ടിൽ ആയി അവന്റെ..... സ്നേഹത്തോടെ വിശ്വാസം വരാതെ എന്നെ നോക്കി അവനത് വാങ്ങി നോക്കുമ്പോൾ അവളുടെ കണ്ണ് ചുവന്ന് കലങ്ങുന്നത് ഞാൻ കണ്ടു....
"ഫോണ് കിട്ടി എന്നും പറഞ്ഞ് അളിയന് മെസ്സേജ് അയക്കാൻ നിക്കണ്ട... ഇത് ഞാൻ വാങ്ങിയതാ ട്ടോ...??
"എനിക്ക് അറിയാം അളിയൻ വാങ്ങി തരില്ലന്ന്... താങ്ക്സ് ഏട്ടാ..."
"അതൊന്നും വേണ്ട നന്നായി പഠിക്കണം..."
തലയാട്ടി അവൻ അകത്തേക്ക് അതും കൊണ്ട് പോയപ്പോഴും അവളത് പോലെ തന്നെ നിൽക്കുക ആയിരുന്നു... അവളുടെ അരികിലേക്ക് ചെന്ന് ഞാൻ എന്റെ കയ്യിൽ ഉള്ള വലിയ കവറിൽ നിന്ന് മുഹ്‌സിൻ തന്ന പാർസൽ എടുത്ത് അവൾക്ക് നേരെ നീട്ടി പറഞ്ഞു...
"ഇത് നിന്റെ ഇക്കാടെ വക...."
അടുത്തത് എടുത്ത് ഞാൻ പറഞ്ഞു...
"ഇതെന്റെ വക നിനക്ക്... ഇത് ഉമ്മാക്ക്...."
വെളുത്ത് മെലിഞ്ഞ വലതു കൈ നീട്ടി പിടിച്ച് ഞാൻ പോക്കറ്റിൽ നിന്നും ചെയിൻ എടുത്ത് കെട്ടി കൊടുത്തു... അകത്തേക്ക് ഒന്ന്
💬 Comments
View all comments