0%

Chapter Title : പെരുമഴകാലം [Extended and Revised]

Author : kkwriter2024 Read All Parts 561065

താങ്ക്സ് ഏട്ടാ.”

“അതൊന്നും വേണ്ട നന്നായി പഠിക്കണം.”

തലയാട്ടി അവൻ അകത്തേക്ക് അതും കൊണ്ട് പോയപ്പോഴും അവളത് പോലെ തന്നെ നിൽക്കുക ആയിരുന്നു. അവളുടെ അരികിലേക്ക് ചെന്ന് ഞാൻ എന്റെ കയ്യിൽ ഉള്ള വലിയ കവറിൽ നിന്ന് മുഹ്‌സിൻ തന്ന പാർസൽ എടുത്ത് അവൾക്ക് നേരെ നീട്ടി പറഞ്ഞു,

“ഇത് നിന്റെ ഇക്കാടെ വക.”

അടുത്തത് എടുത്ത് ഞാൻ പറഞ്ഞു,

“ഇതെന്റെ വക നിനക്ക്. ഇത് ഉമ്മാക്ക്.”

വെളുത്ത് മെലിഞ്ഞ വലതു കൈ നീട്ടി പിടിച്ച് ഞാൻ പോക്കറ്റിൽ നിന്നും ചെയിൻ എടുത്ത് കെട്ടി കൊടുത്തു. അകത്തേക്ക് ഒന്ന് പാളി നോക്കി അവൾ എന്നെത്തന്നെ നോക്കി നിന്നു. കയ്യിലെ ചെയിനിലേക്ക് വിശ്വാസം വരാതെ നോക്കി നിന്ന അവളുടെ കണ്ണ് നിറയാൻ തുടങ്ങി.

“ഇന്നാ ഇത് ഉമ്മ വരുമ്പോ അവൻ തന്നതാണ് എന്ന് പറഞ്ഞു കൊടുത്തേക്ക്.”

പോക്കറ്റിൽ ഉണ്ടായിരുന്ന കുറച്ചു പൈസ എടുത്ത് അവൾക്ക് കൊടുത്ത് ഞാൻ പറഞ്ഞു. ഒന്നും മിണ്ടാൻ ആവാതെ എന്നെ തന്നെ നോക്കി നിന്ന അവളെ മൂക്കിൽ പിടിച്ച് തിരുമ്പി കൊണ്ട് എന്തെന്ന് ചോദിച്ചു. ഒന്നുമില്ലെന്ന് തലയാട്ടിയ കൊച്ചുകുട്ടിയുടെ മുഖമെന്നെ ഭ്രാന്ത് പിടിപ്പിച്ചു.

“അല്ലടോ ഒരു നന്ദി വാക്ക് പോലും ഇല്ലേ?”

അപ്പോഴും മിണ്ടാതെ നിന്ന അവളുടെ ഷോള്ഡറിൽ കൈകൾ വെച്ച് മുന്നോട്ടും പിന്നോട്ടും ഇളക്കി ഞാൻ പറഞ്ഞു.

“എന്നാ ഉമ്മ വരുന്നത് വരെ നിക്കുന്നില്ല. മഴ ഇപ്പൊ കുറവുണ്ട് വരുമ്പോ പറഞ്ഞ മതി. ഇറങ്ങട്ടെ?”

“പ്ലീസ് ഉമ്മ വന്നിട്ട് പോകാം.”

“മഴ കൂടും രാത്രി ആവുമ്പോഴേക്കും. പിന്നെ ഇവിടെ നിക്കേണ്ടി വരും.”

ആ കണ്ണുകളിലെ തിളക്കം ഇത് വരെ കാണാത്തത് ആയിരുന്നു.

“ഇപ്പൊ പോകണ്ട.”

“ചായ കിട്ടോ?”

“ഇപ്പൊ തരാം.”

“അതൊന്ന് ഇട്ട് കാണാനും നല്ല കൊതിയുണ്ട്.”

ഒന്ന് എറിഞ്ഞു നോക്കിയത് ആണെങ്കിലും അവളൊരു ചിരിയിൽ മറുപടി നൽകി അകത്തേക്ക് പോയി. പിന്നെ ഞാൻ കണ്ടത് ചെക്കൻ ഒരു കുടയും എടുത്ത് പുറത്തേക്ക് വരുന്നതാണ്.

“നീ എങ്ങോട്ടാ ഈ മഴയത്ത്.”

“കടയിലേക്ക്.”

“ഇവിടെ കട എവിടെയാ? ഞാൻ വരുമ്പോ ഒന്നും കണ്ടില്ല അതാ.”

“കുറച്ചു

💬 Comments

View all comments