Chapter Title : പെരുമഴകാലം [Extended and Revised]
അവനോട് ഇവിടെ താമസിയ്ക്കാൻ പറഞ്ഞപ്പോൾ ഞങ്ങൾക്ക് മറ്റൊന്നും നിന്നോട് പറയാൻ പറ്റിയില്ല.
പിന്നെ അവൾ ആ വീട്ടിലേയ്ക്ക് തിരികെ പോയില്ല. ഞാൻ ഒറ്റയ്ക്കാണെന്ന കാരണം പറഞ്ഞ് ഇവിടെ നിന്നു. എന്നാൽ അവനെക്കൊണ്ട് തൊടാൻ അവൾ സമ്മതിച്ചില്ല. ശരിയായ കാരണം അറിയാവുന്നതുകൊണ്ട് അവനും അകന്നുനിന്നു. നിന്റെ പ്രതികരണം എന്തായിരിയ്ക്കും എന്നവന് പേടി ഉണ്ടായിക്കാണും. അവന്റെ പെണ്ണ് അവന്റെ അയൽപക്കത്തുള്ളതാണ്. ഒരു കുട്ടിയും ഉണ്ട്. ”
“മ്മ്.” എല്ലാം കേട്ട് പ്രതിമപോലെ നില്ക്കാനേ എനിയ്ക്കു കഴിഞ്ഞുള്ളൂ.
“കാറിൽ വച്ച്, ഞാൻ ഉറങ്ങിയിരുന്നില്ല. നിങ്ങളുടെ എല്ലാം ഞാൻ കണ്ടിരുന്നു. ഇവിടെയും. കല്യാണത്തിന് ശേഷം അന്നാണ് നിന്റെ അനിയത്തിയുടെ മുഖത്ത് ഒരു സന്തോഷവും സമാധാനവും ഞാൻ കണ്ടത്. അവൾ പഴയ കാർത്തിക്കുട്ടിയായി.
ഇനിയിപ്പോൾ നാട്ടുകാർക്ക് അവൻ തല്ക്കാലം ഭർത്താവായിരിയ്ക്കട്ടെ.
നിനക്ക് അവളുടെ കഴുത്തിലെ അവന്റെ താലി മാറ്റി, നീയൊരെണ്ണം കെട്ടിക്കൂടേ?”
എന്റെ കണ്ണുകൾ നിറഞ്ഞത് ഞാൻ അമ്മ കാണാതെ തുടച്ചു. അമ്മയുടെ കണ്ണുകൾ നിറയുന്നത് കണ്ട് ഞാൻ അമ്മയെ ചേർത്തുപിടിച്ച് ആ നിറുകയിൽ ഉമ്മവെച്ചു.
“അതിനല്ലേ അമ്മേ ഞാൻ ദാ തയ്യാറായി നിൽക്കുന്നത്?”
“എന്റെ മോനേ..” അമ്മ എന്റെ തല പിടിച്ചു താഴ്ത്തി നെറ്റിയിൽ ഉമ്മ തന്നു.
ഞാൻ പഴയ 10 വയസ്സുകാരൻ ആയതുപോലെ തോന്നി.
“എന്നാൽ ഞാൻ അവളെ വിളിയ്ക്കാം.”
“മ്മ്..”
“മോളേ കാർത്തീ.”
അതുകേൾക്കാൻ കാത്തുനിന്നപോലെ അവളുടെ മുറിയുടെ വാതിൽ തുറന്നു.
വെൺപുടവ ചുറ്റി അണിഞ്ഞൊരുങ്ങിയ എന്റെ കാർത്തിക വിളക്ക് പതിയെ നടന്നുവന്നു.
അമ്മ ഞങ്ങൾ രണ്ടുപേരെയും പൂജാമുറിയിലേയ്ക്ക് നടത്തി.
അവിടെ ഒരു തളികയിൽ ഒരു മെറൂൺ കളർ മന്ത്രകോടിയും, താലിമാലയും, ഒരു ചെറിയ ചെപ്പിൽ സിന്ധൂരവും അടുക്കി വെച്ചിരുന്നു. മന്ത്രകോടി അവളുടെ കല്യാണത്തിന് ഞാനും കൂടിപ്പോയി എടുത്തതായിരുന്നു. താലി അവളുടെ തന്നെ ആയിരുന്നു. ചരട് പുതിയതായിരുന്നു.
മൂന്നുപേരും കൈകൂപ്പി പ്രാർത്ഥനയോടെ നിന്നു.
അമ്മ ഇരുകൈകളാൽ ഭക്തിപൂർവം താലിയെടുത്ത് എനിയ്ക്കു നീട്ടി. ഞാൻ അതു വാങ്ങി മെല്ലെ കാർത്തികയുടെ കഴുത്തിൽ കെട്ടി.
അമ്മ നൽകിയ മന്ത്രകോടി ഞാൻ അവൾക്കു നല്കി. ഭക്തിപൂർവം അവൾ അതുവാങ്ങി. എന്റെ കാൽ തൊട്ടു വന്ദിച്ചു.
അമ്മ
💬 Comments
View all comments