0%

Chapter Title : പെരുമഴകാലം [Extended and Revised]

Author : kkwriter2024 Read All Parts 867.1K

കവറിൽ നിന്ന് ഫോൺ എടുത്ത് അവന് നേരെ നീട്ടി ഞാൻ പറഞ്ഞു,

“ഇത് നിനക്ക് ഉള്ളതാ.” അവന്റെ കണ്ണുകൾ പുറത്തേക്ക് തുറിച്ചു പൊട്ടുമെന്ന മട്ടിൽ ആയി. സ്നേഹത്തോടെ വിശ്വാസം വരാതെ എന്നെ നോക്കി അവനത് വാങ്ങി നോക്കുമ്പോൾ അവളുടെ കണ്ണ് ചുവന്ന് കലങ്ങുന്നത് ഞാൻ കണ്ടു.

“ഫോണ് കിട്ടി എന്നും പറഞ്ഞ് അളിയന് മെസ്സേജ് അയക്കാൻ നിക്കണ്ട. ഇത് ഞാൻ വാങ്ങിയതാ ട്ടോ?”

“എനിക്ക് അറിയാം അളിയൻ വാങ്ങി തരില്ലന്ന്. താങ്ക്സ് ഏട്ടാ.”

“അതൊന്നും വേണ്ട നന്നായി പഠിക്കണം.”

തലയാട്ടി അവൻ അകത്തേക്ക് അതും കൊണ്ട് പോയപ്പോഴും അവളത് പോലെ തന്നെ നിൽക്കുക ആയിരുന്നു. അവളുടെ അരികിലേക്ക് ചെന്ന് ഞാൻ എന്റെ കയ്യിൽ ഉള്ള വലിയ കവറിൽ നിന്ന് മുഹ്‌സിൻ തന്ന പാർസൽ എടുത്ത് അവൾക്ക് നേരെ നീട്ടി പറഞ്ഞു,

“ഇത് നിന്റെ ഇക്കാടെ വക.”

അടുത്തത് എടുത്ത് ഞാൻ പറഞ്ഞു,

“ഇതെന്റെ വക നിനക്ക്. ഇത് ഉമ്മാക്ക്.”

വെളുത്ത് മെലിഞ്ഞ വലതു കൈ നീട്ടി പിടിച്ച് ഞാൻ പോക്കറ്റിൽ നിന്നും ചെയിൻ എടുത്ത് കെട്ടി കൊടുത്തു. അകത്തേക്ക് ഒന്ന് പാളി നോക്കി അവൾ എന്നെത്തന്നെ നോക്കി നിന്നു. കയ്യിലെ ചെയിനിലേക്ക് വിശ്വാസം വരാതെ നോക്കി നിന്ന അവളുടെ കണ്ണ് നിറയാൻ തുടങ്ങി.

“ഇന്നാ ഇത് ഉമ്മ വരുമ്പോ അവൻ തന്നതാണ് എന്ന് പറഞ്ഞു കൊടുത്തേക്ക്.”

പോക്കറ്റിൽ ഉണ്ടായിരുന്ന കുറച്ചു പൈസ എടുത്ത് അവൾക്ക് കൊടുത്ത് ഞാൻ പറഞ്ഞു. ഒന്നും മിണ്ടാൻ ആവാതെ എന്നെ തന്നെ നോക്കി നിന്ന അവളെ മൂക്കിൽ പിടിച്ച് തിരുമ്പി കൊണ്ട് എന്തെന്ന്

💬 Comments

View all comments