Chapter Title : പെരുമഴകാലം [Extended and Revised]
കുറെ നേരം ഇരുന്ന തന്നെ എനിക്ക് ബുദ്ധിമുട്ട് ആണ്.
“അളിയൻ പാന്റ് മാറ്റിയോ?”
എന്റെ കോലം കണ്ട് രഞ്ജിത്ത് ചോദിച്ചു.
“അതിട്ട ശ്വാസം മുട്ടുന്നത് പോലയ.”
അവർ വരുന്നതിന് മുന്നേ ചടപടെ രണ്ടെണ്ണം വിട്ട് ഒന്നും അറിയാത്ത ഭാവത്തിൽ ഞങ്ങളിരുന്നു.
“അവിടുത്തെ തീറ്റ കണ്ടപ്പോഴേ എനിക്ക് തോന്നി പോകാൻ വേറെ വണ്ടി വിളികേണ്ടി വരുമെന്ന്.”
ബാക്ക് ടൈറ്റ് ആയപ്പോ ഞാൻ ആരോടെന്നില്ലാതെ ഉറക്കെ പറഞ്ഞു. അതിനും കിട്ടി ഒരു നുള്ള്. കളിയാക്കിയത് ആണെങ്കിലും കാർത്തികക്ക് ഒരു കൊല്ലത്തിനുള്ളിൽ നല്ല മാറ്റം ഉണ്ടായിരുന്നു. കിട്ടേണ്ടത് കിട്ടിയാൽ തോന്നേണ്ടത് തോന്നും എന്ന് പറഞ്ഞപോലെ.
“ചേട്ടാ പതുക്കെ പോയ മതി ട്ടോ.” ഡ്രൈവറോട് അളിയൻ പറയുന്നത് ഞാൻ കേട്ടു.
മുന്നോട്ട് ചാഞ്ഞിരുന്ന കാർത്തിക കുറച്ചു കഴിഞ്ഞപ്പോൾ പിന്നിലേക്ക് ചാരി. എന്റെ വലതു കൈ അവൾക്ക് പിന്നിലായി ആ ഇരുത്തത്തിൽ. എന്നെ ഒന്ന് നോക്കി ഒരു കൂസലും ഇല്ലാതെ അവൾ ഒന്ന് കൂടി അമർന്നിരുന്നു.
“അമ്മയുടെ മേൽ ചാരണ്ട.”
ഒന്ന് ഒതുങ്ങി ഞാൻ അവളോട് പറഞ്ഞു.
“‘അമ്മ ഉറങ്ങി.”
എന്റെ മേലേക്ക് ചാരി ഇരുന്നവൾ പറഞ്ഞു. കൈ വേദന എടുത്തപ്പോ ഞാനത് മുന്നോട്ട് തന്നെ തള്ളി അവളുടെ വയറിൽ വെച്ചു. അയ്യോ വെച്ചിട്ടാണ് ഞാൻ ആലോചിച്ചത് അയ്യേ. അവൾ എന്ത് കരുതി കാണും. അതൊന്നും നോക്കാതെ അവൾ പുറത്തെ മഴയും നോക്കിയിരുന്നു.
“എന്തേ മഴ കണ്ടിട്ടില്ല ഇത്രയും കാലം നാട്ടിൽ നിന്നിട്ടും?”
വയറിൽ ഒന്ന് നുള്ളി കൊണ്ടാണ് ഞാൻ ചോദിച്ചത്. ഒന്നുയർന്നു കൊണ്ട് കാർത്തിക എന്റെ നെഞ്ചിലൊരു കുത്തു തന്നു.
“ബൈക്ക് ഏത്
💬 Comments
View all comments