0%

Chapter Title : പെരുമഴകാലം [Extended and Revised]

Author : kkwriter2024 Read All Parts 864.1K

അടച്ചു നടുവിൽ ഇരുന്ന കാർത്തിക ഒന്ന് മുൻപോട്ട് കയറി ഇരുന്ന് കുറച്ചു സ്ഥലം തന്നു. അതും സ്വിഫ്റ്റ് ഡിസയർ എങ്ങനെ ഇരിക്കാൻ പറ്റും മൂന്ന് പേർക്ക് സുഖമായി?

എന്തായാലും വേണ്ടില്ല രണ്ട് മണിക്കൂർ അല്ലെ എന്ന് കരുതി ഞാൻ സീറ്റിലേക്ക് ചാരി. പുറത്തേക്ക് ഇറങ്ങിയ ഉടനെ തുടങ്ങി ഭയങ്കര മഴ. കണ്ണ് കാണാൻ കൂടി പറ്റുന്നില്ല. ഡ്രൈവർ ആണങ്കിൽ ഒരു കിളവനും. എനിക്കാകെ പേടിയായി പതുക്കെ അയാൾ വണ്ടി എടുത്ത് മുന്നോട്ട് പോയപ്പോ ഞാൻ പറഞ്ഞു.

“ചേട്ടാ നമുക്ക് വല്ലതും കഴിക്കാം ഇപ്പൊ തന്നെ പന്ത്രണ്ട് മണി ആയി. അപ്പോഴേക്കും മഴ കുറഞ്ഞലോ?

അയാൾ അത് കേൾക്കേണ്ട താമസം വണ്ടി അടുത്ത ഹോട്ടലിൽ തന്നെ നിർത്തി. ഫുഡ് കഴിച്ചു കഴിഞ്ഞിട്ടും മഴക്ക് ഒരു കുറവും ഇല്ല. ഇനി പ്രളയം ആണോ എന്ന് ഞാൻ സംശയിച്ചു. എന്നാ ലീവ് മൂഞ്ചി.

“അളിയാ ബാക്കിലിരിക്കാൻ ബുദ്ധിമുട്ട് ഉണ്ടോ?

“ഹേയ്. പിന്നെ കോല് പൊലിരുന്ന ചിലരിപ്പോ വീപ്പകുറ്റി പോലെ ആയതിന്റെ പ്രശ്നം ഉണ്ട് ഹ. അത് സാരമില്ല.”

കാർത്തിക ഓടി വന്നെന്റെ പുറത്ത് ഒരടി ആയിരുന്നു എന്നിട്ടവൾ അമ്മയുടെ കയ്യും പിടിച്ച് ബാത്റൂമിന്റെ അങ്ങോട്ട് കൊണ്ടുപോയി. പുറം തുടച്ച് നിന്ന എന്നോട് അളിയൻ കാര്യത്തിൽ വന്നു പറഞ്ഞു,

“പത്ത് മിനിറ്റ് കിട്ടും ഓരോന്ന് അകത്താക്കിയലോ?

“ഓഹ്. എന്തിനാ ഒന്ന്? രണ്ടെണ്ണം തന്നെ ആക്കാം.”

മഴയിലൂടെ അടുത്ത കടയിലേക്ക് ഓടി അളിയൻ ഗ്ലാസ്സും വെള്ളവും ഒപ്പിച്ചു വരുന്നതിന് മുന്നേ, ഞാൻ ഹാൻഡ് ബാഗിൽ നിന്നും മുണ്ടെടുത്ത് ജീൻസ് മാറി. ജീൻസ് പാന്റ് ഇട്ട്

💬 Comments

View all comments