0%

Chapter Title : പെരുമഴകാലം [Extended and Revised]

Author : kkwriter2024 Read All Parts 867.4K

അതു വാങ്ങി മെല്ലെ കാർത്തികയുടെ കഴുത്തിൽ കെട്ടി.

അമ്മ നൽകിയ മന്ത്രകോടി ഞാൻ അവൾക്കു നല്കി. ഭക്തിപൂർവം അവൾ അതുവാങ്ങി. എന്റെ കാൽ തൊട്ടു വന്ദിച്ചു.

അമ്മ തുറന്നു തന്ന സിന്ധൂരച്ചെപ്പിൽ നിന്ന് ഒരു നുള്ളെടുത്ത് ഞാൻ അവളുടെ തിരുനെറ്റിയിൽ ചാർത്തി. മെല്ലെ അവളുടെ താടി പിടിച്ചുയർത്തി എന്റെ അനിയത്തിയുടെ കണ്ണുകളിലേയ്ക്ക് നോക്കി. അവ നിറഞ്ഞു തുളുമ്പിയിരുന്നു. ഞാൻ ആ മിഴികൾ തുടച്ചു.

“ഏട്ടാ. ” എന്നൊരു തേങ്ങലോടെ അവൾ എന്റെ മാറിൽ ചേർന്നു. ഞാൻ ആ നിറുകയിൽ ഉമ്മവെച്ചു. അപ്പോൾ അവൾ എന്റെ പെങ്ങളും, ഞാൻ അവളുടെ ഏട്ടനും ആയിരുന്നു.

“മോളേ.”

“ഇനി മോളു പോയി ആ മന്ത്രകോടി ഉടുത്തിട്ടുവാ. അമ്മ ഊണു വിളമ്പാം.” അമ്മ പറഞ്ഞു.

അവൾ എന്റെ മുറിയിലേയ്ക്കാണ്‌ പോയത്. ഇനി എന്റെ മുറി എല്ലാ അർത്ഥത്തിലും അവളുടേതും ആണല്ലോ.

ഞാൻ പൂജാമുറിയിൽ നിന്ന് ഇറങ്ങാനായി തിരിഞ്ഞു,

“മോനേ.” അമ്മ വിളിച്ചു.

“എന്താ അമ്മേ?” ഞാൻ സ്നേഹത്തോടെ തിരക്കി.

“അവൾ. ” അമ്മ പകുതിയിൽ നിർത്തി.

“അവൾ?”

“അവൾ ഗർഭിണിയാണ്‌. അന്ന് കാറിൽ വച്ചു തന്നെ പറ്റിക്കാണണം.” അമ്മ മന്ത്രിയ്ക്കും പോലെ പറഞ്ഞു.

“ങേ?” ഒരു നിമിഷം എടുത്തു എനിയ്ക്ക് മനസ്സിലാകാൻ. ഹൃദയം ഒന്നു തുള്ളി.

“അതുകൊണ്ടാണ്‌ ഇന്നു തന്നെ ഞാൻ ഇതെല്ലാം ഒരുക്കിയത്. നീ ഒന്നരമാസം കഴിഞ്ഞ് പോകുന്നതുവരെ അവൾ എല്ലാ അർത്ഥത്തിലും ഒരു ഭാര്യയായി ജീവിക്കട്ടെ. പാവം. ഒന്നും നിന്നെ അറിയിക്കാതെ ഞങ്ങൾ ഇത്രയും കാലം പിടിച്ചു നിന്നു. ഇനി അമ്മയ്ക്കും സാധിക്കുന്നില്ലെടാ.” അമ്മ തേങ്ങി.

അമ്മയെ ഞാൻ ചേർത്തുപിടിച്ചു.

💬 Comments

View all comments