Chapter Title : പെരുമഴക്ക് ശേഷം 2 [ AniL OrMaKaL ]
കരഞ്ഞു....
ഗോവർദ്ധൻ .....
ഞാൻ കരഞ്ഞുകൊണ്ടിരുന്നു...
ഗോവർദ്ധൻ ... എഴുന്നേൽക്ക് ....
ഞാൻ വീണ്ടും കരഞ്ഞുകൊണ്ടിരുന്നു....
കുറച്ച് സമയം ഒന്നും കേട്ടില്ല.....പിന്നെ...
ഉണ്ണീ..... മോനേ ............... അവരുടെ വിതുമ്പുന്ന സ്വരം....
ഞാൻ മുഖം ഉയർത്തി...
ഉണ്ണീ .... മോനേ എഴുന്നേൽക്കടാ ... അവരെന്റെ തോളിൽ പിടിച്ച് എഴുന്നേൽപ്പിച്ചു ......
പിന്നെ അവരെന്റെ മുഖത്തേക്ക് സൂക്ഷിച്ച് നോക്കി.... അവരുടെ കണ്ണിലും കണ്ണീർ തളം കെട്ടി ....
എന്താടാ നീ ഭയന്ന് പോയോ....
ഞാൻ അതെയെന്ന് തലയാട്ടി....
നിന്നെ ഞാൻ സ്‌കൂളിൽ വച്ച് മോനെ എന്ന് വിളിച്ചപ്പോൾ നീയെന്താ വിളി കേട്ടത്.....
എനിക്ക് ഓർമ്മ കിട്ടിയില്ല.... ഞാൻ തേങ്ങലിനിടയിലും ഇല്ല എന്ന് തലയാട്ടി...
അമ്മേ ... എന്ന് ... എന്റെ ജീവിതത്തിൽ ആദ്യമായി എന്നെ അമ്മയെന്ന് വിളിച്ചത് നീയാണ്.... ഈ മഹാപാപിയുടെ ജന്മത്തിൽ ആദ്യം.... അവർ എന്നെ കെട്ടിപ്പിടിച്ച് പൊട്ടിക്കരഞ്ഞു...... എന്റെ മോനേ ..... അവർ വിതുമ്പലിനിടയിൽ വിളിച്ച്....
ഞാൻ എന്ത് ചെയ്യണമെന്ന് അറിയാതെ സ്തംഭിച്ച് നിന്നു ... പക്ഷെ അവരെ ശല്യപ്പെടുത്തിയില്ല.... നിസ്സംഗനായി അനങ്ങാതെ നിന്നു ..... അൽപ സമയത്തിന് ശേഷം അവർ മുഖമുയർത്തി....
മോനേ .... നീയെന്നെ അമ്മേയെന്ന് വിളിച്ച ഒരു വിളി മതി എനിക്ക് ഈ ജന്മം മുഴുവൻ.... എന്നാലും ഒരിക്കൽ കൂടി കേൾക്കാൻ ഒരു കൊതി ... ഒന്ന് കൂടി വിളിക്കാമോ ...മോനെ .... അവർ എന്റെ കണ്ണിലേക്ക് ഉറ്റുനോക്കി......
ഞാനാകെ ആശയക്കുഴപ്പത്തിലായി..... ഇവരെന്താണ് ഇങ്ങിനെ.... ചിലപ്പോൾ തനി ഫ്ലർട്ടിംങ്.... ചിലപ്പോൾ നിറഞ്ഞ വാത്സല്യം.... ഇപ്പോഴത്തെ അവരുടെ ആഗ്രഹം... അത്.. മൂന്നാം ക്ലാസ്സിലെ ആ
💬 Comments
View all comments