Chapter Title : പെരുമഴക്ക് ശേഷം 2 [ AniL OrMaKaL ]
നശിച്ച ദിവസത്തിന് ശേഷം ആദ്യമായാണ് ഞാൻ അമ്മേ എന്ന് സ്വബോധത്തോടെ വിളിക്കേണ്ടത്.... പക്ഷെ ഇവരെ വിളിക്കണം.... ആകെ തകർന്ന് നിന്ന സമയത്ത് മോനേ എന്ന ഒരൊറ്റ വിളിയിലൂടെ എന്നെ സംരക്ഷിച്ച ആളാണ്.... ഉറപ്പായും അമ്മേ എന്ന് വിളിക്കേണ്ടത് ഇവരെ ആണ് .... എന്റെ മനസ്സെനിക്ക് കരുത്ത് നൽകി....
അമ്മേ ... ഞാൻ മെല്ലെ വിളിച്ചു .... അവരുടെ കണ്ണുകൾ വിടർന്നു.....അതിൽ നിന്ന് നീർകണങ്ങൾ ഇടമുറിയാതെ ഒഴുകി.... പക്ഷെ ചുണ്ടിൽ നിർവൃതിയുടെ ഒരു ചിരി വിരിഞ്ഞ് നിന്നു ..... പിന്നെ അവർ കണ്ണുകൾ ഇറുക്കി അടച്ചു..... വീണ്ടും തുറന്നു... എന്റെ മുഖം രണ്ട് കൈകൾ കൊണ്ടും താങ്ങി പിടിച്ചു ..... നിറഞ്ഞ കണ്ണുകളോടെ മുഖം ഒരു വശത്തേക്ക് ചരിച്ചു എന്നെ നോക്കി... വായൽപ്പം പിളർന്ന്.... കണ്ണുനീരും ഉമിനീരും ചേർന്ന് ഉണ്ടായ നൂലുകൾ ചുണ്ടുകൾക്കിടയിൽ വലിഞ്ഞ് നിന്നിരുന്നു....
എന്റെ മോനേ .... അവർ എന്റെ മുഖമാകെ ഉമ്മ കൊണ്ട് പൊതിഞ്ഞ്....
വാ മോനേ....ഇവിടിരിക്ക് അവർ എന്നെയും കൊണ്ട് സോഫയിലേക്ക് ഇരുന്നു..... പിന്നെ എന്നെ വാരി പുണർന്നു.... ഞാൻ അവരുടെ മാറിലേക്ക് മുഖം ചായ്ച്ചു ..... എത്ര നേരം അങ്ങിനെ ഇരുന്നു എന്നറിയില്ല.... അവർ എന്റെ മുതുകിൽ തഴുകി കൊണ്ടിരുന്നു.... ഏറെ നേരം......
പിന്നെ അവരെന്നെ വേർപെടുത്തി..... എന്നെ നോക്കി ....
ഈ വീട് വാങ്ങിയപ്പോൾ മുതൽ ഇതിനുള്ളിൽ ഞാൻ കരയില്ല എന്ന് ഉറപ്പിച്ചിരുന്നതാണ്..... പക്ഷെ ഇന്നിവിടെ രണ്ട് പേരുടെ കണ്ണീർ വീണു.... നമ്മുടെ രണ്ട് പേരുടെയും.... പക്ഷെ അവസാനം വീണ കണ്ണീർ സന്തോഷത്തിന്റേതാണ്.... അതുകൊണ്ട് തന്നെ ഇനി വേണ്ട..... വാ
💬 Comments
View all comments