Chapter Title : പെരുമഴക്ക് ശേഷം 2 [ AniL OrMaKaL ]
നമുക്ക് അല്പം നടക്കാം.... അവർ എന്നെ വീടിന്റെ പിൻവശത്തേക്ക് നയിച്ചു.... അപ്പോഴും എനിക്കൊന്നും പറയാനില്ലായിരുന്നു....
വീടിന്റെ പിൻവശം ഒരു അത്ഭുതമായിരുന്നു... യൂറോപ്യൻ രീതിയിൽ വിശാലമായ പിന്മുറ്റം.... അതിന് അതിരിടുന്ന... പൈൻ മരങ്ങൾ.... നടുക്കായി ഒരു നീന്തൽ കുളം ... അതിന് ചുറ്റും.... ഇടക്കിടെ ഇരിപ്പിടങ്ങൾ.... അകലെ മുറ്റത്തെ അതിരിൽ.... ഒരു മണ്ഡപം ... അതിലും ചില കസേരകൾ..... അവർ അങ്ങോട്ട് എന്നെ നയിച്ചു.... അവിടെ നിന്നപ്പോഴാണ് ഞാൻ അത്ഭുതപ്പെട്ടത്.... താഴ്വാരത്തിലേക്ക് കിട്ടുന്ന കാഴ്ചയിലൂടെ.... ദൂരെ പട്ടണത്തിന്റെ ദൃശ്യം ..... നേരെ ഇടത് വശത്ത് താഴെയായി... ഞങ്ങളുടെ സ്‌കൂൾ.... കുറച്ച് വലത്ത് മാറി എന്റെ ഹോസ്റ്റൽ.... അദ്ധ്യാപകരുടെ ക്വാർട്ടേഴ്‌സുകൾ.... അതി സുന്ദരമായ കാഴ്ച.....
ഉണ്ണീ....
ഞാൻ ഞെട്ടി തിരിഞ്ഞു....
മിസ്സ് തന്നെ... ഞാൻ ആശ്ചര്യപ്പെട്ടു... എന്റെ വിളിപ്പേരെങ്ങിനെ....
അമ്പരന്നോ .... അങ്ങനെയാണല്ലോ ആ സുന്ദരിക്കുട്ടി നിന്നെ വിളിച്ചത്....
ഉം.... എന്നെ വീട്ടിൽ വിളിക്കുന്ന പേരാണ്....
ആരാണവൾ.... നമ്മുടെ സ്‌കൂളിൽ വന്ന് നിന്നെ ന്യായീകരിച്ചവൾ.... അവളെ ചൊല്ലിയാണല്ലോ രൂപ നിന്നോട് തർക്കിച്ചത്... കസിനാണോ....?
ശ്രീസുധ..... മൂന്നാം ക്ലാസ്സ് വരെ എന്റെ ക്ലാസ് മേറ്റായിരുന്നു....
ഇപ്പോഴോ.... രൂപ എന്തോ സിസ്റ്റർന്നൊക്കെ പറയുന്നുണ്ടായിരുന്നല്ലോ...
അതെ അവളിപ്പോൾ എന്റെ സ്റ്റെപ്പ് സിസ്റ്ററാണ്....
സ്റ്റെപ്പ് സിസ്റ്റർ...?
അതെ അച്ഛന്റെ രണ്ടാമത്തെ ഭാര്യയുടെ മകൾ....
അവർ അവിശ്വസനീയതയോടെ എന്നെ നോക്കി..... ഒരു ദീർഘ നിശ്വാസം വിട്ടു... പിന്നെ മണ്ഡപത്തിന്റെ കൈപിടികളിൽ പിടിച്ച് വിദൂരതയിലേക്ക് നോക്കി നിന്നു .... ഞാനും... ... അസ്തമനത്തിനായി ഭൂമി തയ്യാറെടുക്കുകയാണ്...... ചുവന്ന മേഘശകലങ്ങൾ ആകാശത്ത് ചിതറി കിടന്നു.... പക്ഷികൾ ചേക്കേറാനായി ധൃതിയിൽ പറന്ന്
💬 Comments
View all comments