Chapter Title : പെരുമഴക്ക് ശേഷം 2 [ AniL OrMaKaL ]
ഞാൻ പറഞ്ഞത് നടക്കണമെങ്കിൽ നിന്റെ മനസ്സിലെ പ്രശ്നങ്ങൾ തീരണം..... എന്താണ് നിന്റെ പ്രശ്നങ്ങൾ എന്ന് നീ പറഞ്ഞാലല്ലാതെ എനിക്കറിയില്ല..... നീയെന്നെ അമ്മേയെന്ന് വിളിച്ചത് കൊണ്ട് മാത്രം ഞാനിത് ആവശ്യപ്പെടുകയാണ്...... നീ നിന്റെ കഥ എന്നോട് പറയണം..... ഇപ്പോഴല്ല.... നിനക്ക് കംഫർട്ടബിൾ ആയി തോന്നുമ്പോൾ..... എന്നോട് മാത്രം..... അതിനുള്ള മൂഡ് ഉണ്ടാവുമ്പോൾ മാത്രം..... ഇത് ഞാനെനിക്ക് ഒരു മകനുണ്ടായിരുന്നു എങ്കിൽ ചെയ്യുന്നതുപോലെ മാത്രം വിചാരിക്കുന്നുള്ളു.... ജീസസ് എനിക്കതിനുള്ള ഭാഗ്യം തന്നില്ല എങ്കിലും വരുന്ന മൂന്ന് ദിവസങ്ങൾ നിന്നെ ഞാനെന്റെ മകനാക്കും.... നീയും എന്നോടൊപ്പം നിന്നാൽ നിന്നെ കരുതി ഞാനും നമ്മുടെ സ്‌കൂളും നിന്റെ പ്രിയപ്പെട്ടവരും മാത്രമല്ല മുഴുവൻ ആളുകളും അഭിമാനിക്കും.... അതിനുള്ള അവസരം ഈ നിർഭാഗ്യവതിയായ അമ്മക്ക് തരില്ലേ ഉണ്ണീ നീ.... അവരുടെ സ്വരം ഇടറി....
ഞാൻ തിരിഞ്ഞ് അവരെ നോക്കി.... എനിക്കെന്ത് പറയണമെന്ന് അറിയില്ലായിരുന്നു.... എന്റെ മനസ്സാകെ കുഴഞ്ഞിരുന്നു.... ഞാനൊന്നും മിണ്ടാനാകാതെ തല കുനിച്ചു ...... എന്റെ മാനസികാവസ്ഥ മനസ്സിലായ പോലെ അവർ എന്റെ താടിയിൽ പിടിച്ച് ഉയർത്തി.....
ഒരിക്കലും ഈ തല കുനിയാതിരിക്കുവാനാണ്..... ഈ ശ്രമം... ഈ പരീക്ഷയിൽ എന്റെ മോന്റെ ഒപ്പം ഈ അമ്മയും ഉണ്ട്..... നീ ശരിക്കും തയ്യാറായിട്ട് നമുക്ക് സംസാരിക്കാം... ഇപ്പോൾ ഇരുട്ടി തുടങ്ങി..... പ്രാർത്ഥനയൊക്കെ ഉണ്ടെങ്കിൽ ആവാം .... പൂജാമുറിയില്ല .... ഒരു നിലവിളക്കും അതിനുള്ള സംഗതികളും ഞാൻ തരാം.... നീ കുളിച്ച് വാ....
അവരെന്റെ കയ്യിൽ കൈകോർത്ത് അകത്തേക്ക് നടന്നു.....
കുളിക്കാൻ കേറിയപ്പോൾ എന്റെ മനസ്സിൽ അവരുടെ വാക്കുകൾ നിറഞ്ഞ് നിന്നു .....
പ്രയോഗിക്കാൻ കഴിഞ്ഞില്ലെങ്കിൽ അറിവ് വെറും
💬 Comments
View all comments