0%

Chapter Title : പെരുമഴക്ക് ശേഷം 2 [ AniL OrMaKaL ]

Author : kkstories Read All Parts 680

ഓടി പോന്നപ്പോൾ ഞാൻ നിന്റെ പിറകെ ഉണ്ടായിരുന്നു.... രൂപ നിന്നോട് പൊട്ടിത്തെറിച്ചപ്പോളും നിന്റെ സിസ്റ്ററും അച്ഛനും വന്നപ്പോളുമെല്ലാം ഞാനവിടെ ഉണ്ടായിരുന്നു.... ഒരു ഘട്ടത്തിൽ നിന്നെക്കാൾ തകർന്നത് രൂപയാണെന്ന് തോന്നി... ഒരിക്കലും ആരോടും അവൾ കോപിച്ച് കണ്ടിട്ടില്ല.... എൽ കെ ജി മുതൽ എനിക്ക് ആറിയാവുന്നതാണവളെ..... പക്ഷെ അവൾക്ക് ചുറ്റും ഒരു വലിയ സുഹൃത് വലയമുണ്ട്.... നീ നീയൊറ്റക്കാണെന്ന് മനസ്സിലാക്കി.... അതാണ് ഇങ്ങോട്ട് ഞാൻ നിന്നെ കൂട്ടിയത്....

ദീർഘമായ സംഭാഷണം അവർ ഒരു ഞൊടി നിർത്തി... അപ്പോഴും വിദൂരതയിൽ എവിടെയോ ഉറപ്പിച്ച കണ്ണുകൾ അവർ പിൻവലിച്ചില്ല.... വീണ്ടും തുടർന്ന്.....

ഇക്കൊല്ലം നിന്റെ ഈ സ്‌കൂളിലെ പഠിപ്പ് കഴിയും.... ഉത്തര പേപ്പറുകളിൽ നൂറിൽ നൂറ് മാർക്കിനുള്ളത് എഴുതി പിടിപ്പിക്കാൻ കഴിയുന്നത് മാത്രമല്ല വിദ്യാഭ്യാസം.... അതിന് ഒത്തിരി അർത്ഥങ്ങൾ ഉണ്ട്.... എല്ലാം നേടിയില്ല എങ്കിലും നാം ഒരു സാമൂഹ്യ ജീവിയാണെന്ന ബോദ്ധ്യം ഉണ്ടായേ പറ്റൂ..... അവരോട് ഇടപഴകുവാനും അറിവുകൾ പങ്കിടാനും....കാരുണ്യവും ക്ഷമയും സ്നേഹവും എന്തിന് ജീവിതത്തെ പ്രണയിക്കാനും നമുക്ക് കഴിയണം..... ഇല്ലെങ്കിൽ ഈ കഴിഞ്ഞ പന്ത്രണ്ട് വർഷങ്ങൾ ചവച്ച് തുപ്പിയ പുസ്തകങ്ങൾ വെറും വേസ്റ്റാകും.... ഇക്കൊല്ലത്തോടെ രാജ്യത്തെ നിയമങ്ങൾ അനുസരിച്ച് നീ പ്രായപൂർത്തി ആകുകയാണ്.... ഇനി നിന്റെ അഭിപ്രായങ്ങൾക്ക് വിലയുണ്ട് എന്ന് മാത്രമല്ല.... അതിന് ചിലപ്പോൾ രാജ്യം കാത്തിരിക്കുകയും ചെയ്യും.... ഒക്കെ നിന്റെ തീരുമാനം പോലെ ..... അപ്പോൾ തുറന്ന് പെരുമാറാൻ നിനക്ക് കഴിയണം....

അവർ വീണ്ടും നിർത്തി..... പിന്നെ തിരിഞ്ഞ് കൈവരിയിൽ പിടിച്ച് ദൂരേക്ക് നോക്കി നിന്ന എന്നെ പിന്നിൽ നിന്ന് കേട്ടിപ്പിടിച്ച്.... തോളിൽ മുഖം അമർത്തി.....

മോനേ ....

💬 Comments

View all comments