Chapter Title : പെരുമഴക്ക് ശേഷം 2 [ AniL OrMaKaL ]
ലോകത്തിന് ഒരു കുഴപ്പവുമില്ല.... എനിക്കായിരുന്നു കുഴപ്പം.... ഞാൻ നിഴലുകൾക്കെതിരെ ദുർബലത എന്ന ആയുധം കൊണ്ട് പൊരുതുകയായിരുന്നു.... എന്റെ മാനസിക ദുര്ബലത കൊണ്ട്.... പരിഹസിച്ചവരെ ഒന്ന് തിരിഞ്ഞ് നോക്കിയിരുന്നു എങ്കിൽ അത് നിലച്ചേനെ... അവഗണിച്ചവർ അകന്നപ്പോൾ അതിലും അധികം പേർ അടുത്തുവന്നു.... അവരെയെല്ലാം താനാണ് അകറ്റിനിർത്തിയത്,..... എന്നിട്ട് സ്വയം ഒളിച്ചുകളിച്ചു.... എന്തൊരു വിഡ്ഢിത്തമാണിത്.... എനിക്കെന്നോട് തന്നെ പുച്‌ഛം തോന്നി.... നീയൊരു ബലഹീനനായിരുന്നു ഉണ്ണീ.... പേടിത്തൊണ്ടൻ.... ആളുകളെ നേരിടാൻ നീ ഭയപ്പെട്ടു.... അതവർ ഒരു അവസരമാക്കി... മറിച്ചായിരുന്നു എങ്കിൽ നീ എവിടെ നിന്നേനെ... നിനക്ക് അറിവില്ലാത്ത പ്രായത്തിൽ വന്ന ഒരു സമസ്യ നിനക്കിത്രയും കുഴപ്പമുണ്ടാക്കിയെങ്കിൽ നിന്റെ അച്ചൻ എത്ര സഹിച്ചിരിക്കും.... നാട്ടിലും ജോലിസ്ഥലത്തും ബന്ധുക്കളുടെ ഇടയിലുമെല്ലാം ...... നീ പോലും അദ്ദേഹത്തെ അവഗണിച്ചില്ലേ..... തുടക്കത്തിൽത്തന്നെ നിനക്ക് ആ മടിയിൽ കിടന്ന് ഒന്ന് പൊട്ടിക്കരയാൻ കഴിഞ്ഞിരുന്നു എങ്കിൽ നിങ്ങളുടെ ബന്ധം എത്ര ഊഷ്മളമായിരുന്നേനെ... നിനക്ക് തുണയാകുമെന്ന് കരുതിയല്ലേ ശ്രീദേവി ആന്റിയെയും മക്കളെയും അദ്ദേഹം കൂടെ കൂട്ടിയത്... എന്നിട്ട് നീ അവരോട് ചെയ്തതോ.... ഒരു തെറ്റും ചെയ്യാത്ത അവരെ നീ മാറ്റി നിർത്തി.... ആ ബാല്യത്തിൽ നിനക്ക് സ്വന്തമല്ലായിരുന്ന നിന്റെ സ്വകാര്യത എന്ന അഹങ്കാരത്തിലേക്ക് അവരെ നീ കടക്കാൻ അനുവദിച്ചില്ല... ഒരു കുട്ടിക്കും ബാല്യത്തിൽ യാതൊരു സ്വകാര്യതയുമില്ല എന്ന വാസ്തവം നീ തിരിച്ചറിഞ്ഞില്ല.... എന്റെ കണ്ണുകൾ നിറഞ്ഞൊഴുകി.....
സോറി അച്ച.... എന്റെ പ്രായം .. അതിന്റെ ചപലതയിൽ പിറന്നതാണ് ഈ കുഴപ്പമെല്ലാം..... അത് ഇല്ലാതാക്കുവാൻ എന്റെ ഭയം എന്നെ അനുവദിച്ചില്ല.... ഇല്ല ഇനി അങ്ങിനെ അല്ല.... ഞാൻ ശക്തനാണ്.... എന്റെ കുഴപ്പങ്ങൾ ഞാൻ
💬 Comments
View all comments