Chapter Title : പെരുമഴക്ക് ശേഷം 2 [ AniL OrMaKaL ]
പ്രണയവും സ്നേഹവും സൗഹൃദവും, കാമവും, അവിഹിതവും എല്ലാം ഒരുളുപ്പുമില്ലാതെ സംസാരിച്ചു... അവർ ചിലപ്പോൾ അൽപ്പം വൾഗറായുള്ള കഥകളും പറഞ്ഞു.... എനിക്കത് വഴങ്ങിയില്ല എങ്കിലും എല്ലാം ആസ്വദിച്ചു ..... ഈ സമയങ്ങളിലൊരിക്കലും എന്റെ പൂർവ്വകാലമോ, രൂപയോ ചർച്ചയിലേക്ക് വരുവാൻ അവർ അനുവദിച്ചില്ല.... രൂപയുടെ കാര്യം ഞാൻ സംസാരിക്കുവാൻ ശ്രമിച്ചു എങ്കിലും അവർ വിഷയം മാറ്റി... പിന്നെ എനിക്കും തോന്നി അതങ്ങിനെ അവസാനിക്കട്ടെ എന്ന് .... ഒടുവിൽ ആ ഞായറാഴ്ച ഞാൻ തിരിച്ച് പൊന്നു.... മിസ്സിന്റെ ഉള്ളിൽ സങ്കടമുണ്ടായിരുന്നു എങ്കിലും ഭാവിച്ചില്ല..... എനിക്കും വേദന ഉണ്ടായിരുന്നു..... കഴിഞ്ഞ മൂന്ന് ദിവസങ്ങൾ അത്രത്തോളം എന്നെ മാറ്റിമറിച്ചിരുന്നു..... എന്നെ ഹോസ്റ്റലിൽ വിട്ട് അവർ മടങ്ങി പോയി....
അതിന് ശേഷം എന്റെ പുതിയ മുഖം കണ്ട് സ്‌കൂളിലുള്ള എല്ലാവരും അന്തം വിട്ടു.... ആരുടെയും മുഖത്ത് പോലും നോക്കാത്ത ഞാൻ എല്ലാവരോടും സംസാരിക്കാൻ തുടങ്ങി.... എന്നാലത് ഒട്ടും കൂടുതലും ഒട്ടും കുറവുമായിരുന്നില്ല.... കാത്തി മിസ്സിനോട് മനസ്സ് തുറന്ന പോലെ എനിക്ക് ആരോടും മനസ്സ് തുറക്കാൻ കഴിഞ്ഞിരുന്നില്ല... എങ്കിലും മുൻപത്തെ ഞാനും ഇപ്പോഴത്തെ ഞാനും തമ്മിൽ വലിയ വിത്യാസം ഉണ്ടായിരുന്നു.....
രൂപ ഒരാഴ്ചക്ക് ശേഷം എന്നെ തേടി വന്നു.... വന്ന പുറകേ ... സ്‌കൂളാണെന്ന് പോലും ചിന്തിക്കാതെ എന്നെ കെട്ടി പിടിച്ചു ....
ഫ്രണ്ടല്ലെടാ..... സിസ്റ്റർ... ആ സ്ഥാനമെങ്കിലും താടാ... അവൾ ചെവിയിൽ പറഞ്ഞു.....
ക്ലാസ്സിലെ മുഴുവൻ പേരും നോക്കി നിൽക്കെ ഞാനും അവളെ കെട്ടിപ്പിടിച്ചു ....
പിന്നെ അവളുടെ ചെവിയിൽ മന്ത്രിച്ചു...ആയിക്കോട്ടെ നേർപെങ്ങളെ .....
എന്നാ നേരാങ്ങള വാ .... എനിക്കൊരു ഐസ്ക്രീം വാങ്ങിത്താ ...
💬 Comments
View all comments