0%

Chapter Title : പെരുമഴക്ക് ശേഷം 2 [ AniL OrMaKaL ]

Author : kkstories Read All Parts 707

അവളെന്റെ കയ്യിൽ പിടിച്ച് നടന്നു... ഞാൻ ചുറ്റും നോക്കുമ്പോൾ എതിർവശത്തെ ബ്ലോക്കിൽ നിന്ന് കാത്തി മിസ്സ് ചിരിക്കുന്നു... ഞാനും ചിരിച്ചു... അവർ നടക്കട്ടെ എന്ന് തലയാട്ടി... എന്റെ കാര്യം പോക്കാണെന്ന് ഞാനും....

ഇതിനിടെ വീട്ടിലേക്കുള്ള എന്റെ ബന്ധം ഹോസ്റ്റലിലെ ഫോണിലൂടെ വളരെ ഊഷ്മളമായിരുന്നു.... അച്ഛനോട് അടുത്ത് ഇടപഴകാൻ ഫോണിലൂടെ ആണെങ്കിലും കഴിഞ്ഞില്ല... ഒരു നേരിയ കുറ്റബോധം.... പക്ഷെ ആന്റിയും സുധയും ദിവ്യക്കുട്ടിയുമായെല്ലാം നല്ല ബന്ധം സ്ഥാപിച്ചു .... അതവർക്കെല്ലാം വലിയ സന്തോഷവുമായിരുന്നു..... **** ***** *****

അങ്ങിനെ ആ സ്‌കൂൾ വർഷവും പരീക്ഷയും കഴിഞ്ഞു... ക്ലാസ് പിരിയുമ്പോൾ വലിയ വിഷമം ഉണ്ടായിരുന്നു.... കാത്തി മിസ്സിന്റെ ഏദൻ തോട്ടത്തിൽ രൂപയും ഞാനും മിസ്സും കൂടി ഒരു ദിവസം അടിച്ച് പൊളിച്ചിട്ടാണ് പിരിഞ്ഞത്.... അപ്പോഴേക്കും അച്ഛന്റെ നിർദ്ദേശാനുസരണം വീട്ടിലെത്തേണ്ട സമയം ആയിരുന്നു.... പിറ്റേന്ന് കൂട്ടിക്കൊണ്ട് പോകാൻ അച്ഛൻ തന്നെ നേരിട്ട് വന്നു.... പത്ത് കൊല്ലം താമസിച്ച ഹോസ്റ്റലിനും പഠിച്ച സ്‌കൂളിനും വിട .... എന്റെ ബാഗും കിടക്കയുമെല്ലാം കാറിൽ കയറ്റി ഞങ്ങൾ നാട്ടിലേക്ക് തിരിച്ചു.....

തുടരും......

💬 Comments

View all comments