0%

Chapter Title : പെരുമഴക്ക് ശേഷം 2 [ AniL OrMaKaL ]

Author : kkstories Read All Parts 668

തിരിഞ്ഞ് നോക്കി... അപ്പോഴാണ് ചുറ്റും സ്‌കൂളിലെ കുട്ടികളെല്ലാം കൂടിയിട്ടുണ്ട് എന്നെനിക്ക് മനസ്സിലായത്... ശബ്ദം കേട്ട് രൂപയും മുഖമുയർത്തി.... ചുറ്റും കൂടിയ ആളുകളെ തള്ളിമാറ്റി... സുധ എന്റെ അരികിലേക്ക് വന്നു... ഒപ്പം അച്ഛനും....

ഉണ്ണി ചതിയനല്ല ....സുധ ആവർത്തിച്ചു .... ഞാനിവിടെ ഡിബേറ്റ്ൽ പങ്കെടുക്കുന്ന വിവരം അവനറിയില്ല.... അവന്റെ അച്ചൻ ഇവിടെ വന്ന കാര്യം പോലും അവനറിയില്ല....

രൂപയുടെ മുഖത്ത് ഒരു പരിഹാസച്ചിരി വിടർന്നു.... പിന്നെ അവൾ ഒരു ദീര്ഘനിശ്വാസം വിട്ടു...

കൺഗ്രാറ്റ്സ് ശ്രീസുധ....ഡിബേറ്റ്ൽ വിജയിച്ചതിന്..... പക്ഷെ.... അവൾ ഒന്ന് നിർത്തി ... ബ്രദറിനെ രക്ഷിക്കാൻ ഇത്ര അഭിനയമൊന്നും വേണ്ട... ഞങ്ങളുടെ ബുദ്ധിക്ക് കുഴപ്പമൊന്നുമില്ല.... ഓകെ ....? പിന്നെ ഗോവർദ്ധൻ... ഗോ ആൻഡ് എൻജോയ് യുവർ സിസ്റ്റേഴ്സ് വിക്ടറി.... ബട്ട് ഡോണ്ട് ഫോർഗെറ്റ് ദാറ്റ് ഷി ഈസ് നോട്ട് ബിലോങ്‌സ് ടു അവർ സ്‌കൂൾ.... അവൾ തിരിഞ്ഞ് നടന്നു.... ഷെയിം ലെസ്സ് പീപ്പിൾ .... അവളും കൂട്ടുകാരികളും ചാടിത്തുള്ളി പോയി.... ചുറ്റും നിന്നവരും പിരിഞ്ഞുപോയി..... ഞാനും സുധയും അച്ഛനും മാത്രം ശേഷിച്ചു.....

സോറി ഉണ്ണി.... സുധ എന്റെ കയ്യിൽ പിടിച്ചു ..... ഞാൻ കുതറി കൈ വിടീച്ചു ....

അത് നീ കാരണമല്ല സുധ.... എനിക്കറിയാം... ഇതെന്റെ വിധിയാണ്.... ഞാൻ ശബ്ദമില്ലാതെ കരഞ്ഞു....

മോനെ... അച്ഛന്റെ കൈ എന്റെ തോളിൽ വീണു.... നിനക്കെന്താണ് പറ്റിയത്... നിന്റെ അറിവുകൾ പുറത്തെടുക്കാൻ കഴിയുന്നില്ല എങ്കിൽ എന്തിനാണ് നീ പഠിക്കുന്നത് ....

അറിയില്ല.... എന്റെ ശബ്ദം ഉയർന്ന് ഒരു അലർച്ച പോലെ ആയി... എനിക്കറിയില്ല.... മൂന്നാം ക്ലാസ്സിലെ ആ ഉച്ചക്ക് ശേഷം ഞാനാരാണ്....

💬 Comments

View all comments