0%

Chapter Title : പെരുമഴക്ക് ശേഷം 2 [ AniL OrMaKaL ]

Author : kkstories Read All Parts 669

എന്തിനാണ്... എന്നെനിക്കറിയില്ല... ഞാൻ എന്തെങ്കിലും തെറ്റ് ചെയ്തതായി അറിയില്ല... എന്നിട്ടും ഞാൻ കുറ്റക്കാരനായി... നാട്ടുകാരുടെ മുൻപിൽ .... ബന്ധുക്കളുടെ മുൻപിൽ... സഹോദരങ്ങളുടെ മുൻപിൽ.... എല്ലാം.... .......എല്ലാത്തിൽ നിന്നും ഒളിച്ചോടി.... അല്ല എന്നെ ഇങ്ങോട്ട് മാറ്റി നിർത്തി അച്ഛനും എന്നെ ഒഴിവാക്കി.... ഇപ്പോൾ ഞാനറിയാത്ത തെറ്റിന്... ഇവിടെയും... ഞാൻ പൊട്ടിക്കരഞ്ഞു.... ശരിയാണ് എനിക്ക് അറിയില്ല മറ്റുള്ളവരുടെ മുൻപിൽ എനിക്കെന്താണ് പറ്റുന്നത് എന്ന് ..... പക്ഷെ .... അതിനേക്കാൾ ഭയങ്കരമാണ് ഈ അപമാനം.... എനിക്കെന്റെ വിഷയം അവതരിപ്പിക്കുവാൻ കഴിഞ്ഞില്ല എന്നത് എന്റെ മാത്രം പരാജയമാണ്... പക്ഷെ അവിടെയും നിങ്ങളുടെ സാന്നിദ്ധ്യം ....എന്തിനാണിതെല്ലാം....

ഞാൻ കുഴഞ്ഞ് നിലത്തേക്കിരുന്നു.....

അച്ഛൻ വീണ്ടും എന്നെ പിടിക്കാൻ വന്നു... നിറഞ്ഞ മിഴികൾ കൂർപ്പിച്ച് ഞാൻ അച്ഛനെ നോക്കി... എന്റെ മുഖം വലിഞ്ഞ് മുറുകി....

വേണ്ട.... വേണ്ട.. എന്നെ തൊടേണ്ട.... അറിയിയ്ക്കാതെ വന്നവർക്ക് പോകാം.... എന്നെ ഒന്ന് ഒറ്റക്ക് വിടൂ.... അച്ഛൻ പിടിവിട്ടു..... ഞാൻ മുട്ടുകാലിൽ മുഖം അമർത്തി പൊട്ടിക്കരഞ്ഞു.... എത്ര സമയം എന്നറിയില്ല... എന്റെ തോളിൽ ഒരു കര സ്പർശം ഞാനറിഞ്ഞു....

മോനെ.... ചെവിയിൽ മന്ത്രിക്കുന്ന സ്വരം.... 'അമ്മ.... അമ്മയുടെ സ്വരം ....വർഷങ്ങൾക്ക് ശേഷം....

അമ്മേ .... ഞാൻ പിടഞ്ഞെണീറ്റു.... അമ്മേ .... ഞാൻ ചുറ്റും പരതി... ഇല്ല... ആരുമില്ല...

മുൻപിൽ കാതറീൻ മിസ്സ് ....

മോനേ .... അതെ...... അതവരാണ് വിളിച്ചത്.... ഞാൻ അവരെ തുറിച്ച് നോക്കി...

വരൂ... അവർ എന്റെ കൈയിൽ പിടിച്ച് വലിച്ച് നടന്നു.... ആ ശബ്ദത്തിന്റെ ആകർഷണത്തിൽ ഞാനറിയാതെ അവരെ പിന്തുടർന്നു.... പോർച്ചിൽ അവരുടെ കാറിന്റെ പിൻവാതിൽ തുറന്ന് എന്നെ

💬 Comments

View all comments