Chapter Title : പെരുമഴക്ക് ശേഷം 2 [ AniL OrMaKaL ]
അകത്തേക്ക് തള്ളി.... ഞാൻ കയറി.... ഒപ്പം അവരും..... ഞാൻ സീറ്റിലേക്ക് ചാരി കണ്ണടച്ചു .... എവിടേക്കാണെന്നറിയാതെ.... അവർ എന്റെ തോളിലൂടെ കയ്യിട്ട് എന്നെ അവരുടെ തോളിലേക്ക് ചായ്ച്ചിരുത്തി.... പിന്നെ പറഞ്ഞു...
പോകാം ഡിയർ....
എസ് ഡാർലിംഗ്.... വണ്ടി സ്റ്റാർട്ടായി.... എഡ്വിൻ സാർ വണ്ടി മുന്നോട്ടെടുക്കുന്നത് മങ്ങിയ കാഴ്ചയായി തെളിഞ്ഞു... ഹോസ്റ്റലിന്റെ അടുത്തെത്തിയപ്പോൾ ഞാൻ നിവർന്നു....
താങ്ക്സ് മിസ്സ് .... ഞാൻ പറഞ്ഞു...
എന്താ...
ഞാനിവിടെ ഇറങ്ങിക്കൊള്ളാം...
എന്നിട്ടോ....? ഒറ്റക്കിരുന്ന് കരയാനോ...?
ഞാൻ അവരെ നോക്കി....
ഗോവർദ്ധൻ.... നീ ഒന്നും പറയണ്ട.... നിന്നെ ഇപ്പോൾ ഞാൻ ഒറ്റക്ക് വിടുന്നില്ല.... നീ ഞങ്ങളുടെ കൂടെ വരുന്നു... അവർ പറഞ്ഞു... എന്നിട്ട് സാറിനോടായി... എന്താ ഡിയർ ...?
തീർച്ചയായും ഡാർലിംഗ്.... ഇന്നവനെ നമുക്ക് റാഗ് ചെയ്യാം.... നമ്മുടെ സ്‌കൂളിന്റെ അഭിമാനം തകർത്തവനെ.... വിടരുത് അവനെ....
എന്താ എഡ്ഡീ ഇത്.... ഇപ്പോഴാണോ തമാശ.....
ഒരു ഗുണവുമില്ല കാത്തി..... എന്റെ തമാശകൾ ഇപ്പോൾ നിനക്ക് പോലും ചിരിവരുത്തുന്നില്ല.... പിന്നല്ലേ ഈ സന്യാസിക്ക്....
ഓഹ് ... പ്ലീസ് ... ഒന്ന് മിണ്ടാതിരിക്ക്.... എന്റെ കുട്ടി എത്ര വിഷമിക്കുന്നുണ്ടെന്നറിയോ...?
ഓകെ ...ഓകെ ....
പിന്നെ കുറച്ച് സമയം നിശബ്ദം ..... എന്നെ അണച്ച് പിടിച്ച് മിസ് എന്റെ കവിളിലും തലയിലും തലോടിക്കൊണ്ടിരുന്നു..... ഞാൻ അറിയാതെ അതിന്റെ സുഖത്തിൽ ലയിച്ച് കണ്ണടച്ചിരുന്നു... ടൗണിലേക്ക് കയറിയപ്പോൾ മിസ്സ് സാറിനെ തോണ്ടി....
എഡ്ഡീ...
ഓകെ ഡിയർ... ഞാൻ നോക്കിക്കൊള്ളാം...
സാർ വണ്ടി പാർക്ക് ചെയ്ത് ഇറങ്ങി പോയി... ഞാൻ കണ്ണടച്ച് തന്നെ ഇരുന്നു.... കുറച്ച് കഴിഞ്ഞ് വീണ്ടും വണ്ടി നീങ്ങി തുടങ്ങി...
💬 Comments
View all comments