Chapter Title : പെരുമഴക്ക് ശേഷം 2 [ AniL OrMaKaL ]
ഒടുവിൽ എവിടെയോ എത്തി നിന്നു .....
വാ മോനെ.... ഞാൻ കണ്ണ് തുറന്നു...... ഒരു വീടിന്റെ മുറ്റമാണ്.....
മെല്ലെ ഞാൻ പുറത്തിറങ്ങി.... വിശാലമായ മുറ്റം ചുറ്റും വിവിധ കളറിലുള്ള റോസാച്ചെടികൾ പൂവിട്ട് നിൽക്കുന്നു..... മതിൽ നിറയെ ബോഗൻ വില്ല വിവിധ നിറത്തിൽ പടർന്ന് കിടക്കുന്നു.... അത് റോഡിലേക്ക് ഉള്ള കാഴ്ച മറക്കുന്നുണ്ട്.... ഒരു വശത്ത് ഒരു ചെറിയ താമരക്കുളം.... അതിൽ നിറയെ നീലയും വെള്ളയും നിറമുള്ള താമര പൂക്കൾ.... ഒരു കൊച്ചുവീട്... വെള്ള കളറിൽ മിലിട്ടറി ഗ്രീൻ ബോർഡറുകളും റൂഫുമുള്ള ഭംഗിയുള്ള വീട്... പക്ഷെ ഇത് മിസ്സിന്റെ വീടല്ല.... അത് ഞാൻ കണ്ടിട്ടുള്ളതാണ് ... അത് ടൗണിലാണ്... ഇതിപ്പോൾ ഒരു മലമുകളിൽ.... ഇതാരുടെ വീടാണ്... എന്തിനാണ് ഇവർ എന്നെ ഇങ്ങോട്ട് കൊണ്ടുവന്നത്.... ഞാൻ അമ്പരന്നു....
വാ മോനെ.... മിസ്സ് എന്റെ കൈ പിടിച്ച് നടന്നു.... അപ്പോഴേക്കും സാർ വാതിൽ തുറന്നിരുന്നു..... ഞാനല്പം ബലം പിടിച്ചു ....മിസ്സെന്റെ മുഖത്തേക്ക് നോക്കി... എന്റെ മുഖത്തെ ചോദ്യഭാവം കണ്ട് മിസ്സ് പറഞ്ഞു....
നീ പേടിക്കേണ്ട.... ഇതും എന്റെ വീടാണ്... നിനക്കിന്ന് കിട്ടിയ പോലത്തെ കളികിട്ടുമ്പോൾ ഞാൻ ഒളിവിലിരിക്കുന്ന സ്ഥലം.... പിന്നെ ഈ തടിയൻ എഡ്ഡീയോട് വഴക്കിടുമ്പോൾ വന്നിരിക്കുന്ന സ്ഥലം... ഇനി അവനെന്നെ ഉപേക്ഷിച്ചാലും എനിക്കൊരു വീട് വേണമല്ലോ.... അതിന് സ്വയം സമ്പാദിച്ചതാ.... മിസ്സിന്റെ സ്വരത്തിലെ കുറുമ്പ് എനിക്ക് മനസ്സിലായെങ്കിലും എനിക്ക് ചിരിക്കാൻ കഴിഞ്ഞില്ല..
എന്നാലും നിനക്കൊന്ന് ചിരിക്കാമായിരുന്നു... അവർ എന്നെ വീട്ടിലേക്ക് രണ്ട് തോളിലും പിടിച്ച് തള്ളുമ്പോൾ പറഞ്ഞു.... ഈ പ്രായത്തിൽ ഇങ്ങിനെ കോമഡി പറയാൻ വലിയ പാടാണെടാവേ ....
ഹാളിലെത്തിയ
💬 Comments
View all comments