Chapter Title : പെരുമഴക്ക് ശേഷം 3 [ AniL OrMaKaL ]
എന്നിട്ട് ആരും എന്നോട് പറഞ്ഞില്ലല്ലോ.... നിങ്ങളും അവരും...
പറയണ്ട എന്ന് അവരാ പറഞ്ഞത്.... അവരെവിടെയോ പോയ വഴി വന്നതാണെന്ന്....
അച്ഛനും അവർ ഫോൺ
എന്നിട്ട് ആരും എന്നോട് പറഞ്ഞില്ലല്ലോ.... നിങ്ങളും അവരും...
പറയണ്ട എന്ന് അവരാ പറഞ്ഞത്.... അവരെവിടെയോ പോയ വഴി വന്നതാണെന്ന്....
അച്ഛനും അവർ ഫോൺ വിളിച്ച കാര്യം മാത്രമേ പറഞ്ഞുളളൂ ....
അതിൽ വലിയ കാര്യമൊന്നുമില്ല.... അവർ ഇവിടെ വന്നപ്പോൾ അച്ഛൻ ഇവിടെ ഉണ്ടായിരുന്നില്ല... ആകെ അര മണിക്കൂറാണ് അവരിവിടെ ഉണ്ടായിരുന്നത്.... പിന്നെ നിന്റെ ഇപ്പോഴത്തെ അവസ്ഥ മാത്രമേ അവർ സംസാരിച്ചിട്ടുള്ളൂ.... നിന്റെ മാറ്റവും ...... നിന്റെ ഉള്ളിലെ സ്നേഹവും കരുതലും കൊതിക്കുന്ന മറ്റൊരു ഉണ്ണിയുടെ കാര്യം മാത്രമാണ് സംസാരിച്ചത്.... പിന്നെ....
പിന്നെ ...
പിന്നെ.... നിനക്കറിയാത്ത നിന്നെ കുറിച്ചുള്ള എന്തെങ്കിലും രഹസ്യങ്ങൾ ആർക്കെങ്കിലും അറിയാമെങ്കിൽ ഇനിയും മറച്ച് വക്കരുത് എന്ന ഒരു ഉപദേശവും.....
ഉം..... ഇപ്പോഴത്തെ എന്നെ കണ്ടെത്തിയ ആളുകളാണ്.... സ്നേഹിക്കാനും കൂടെ നിർത്താനും കഴിവുള്ളവരും അതെന്നെ പഠിച്ചവരും.... ഞാൻ ദീർഘ നിശ്വാസം വിട്ടു....
ഉണ്ണീ....
എന്താടി....
എടാ അത്... അവളൊരു പരുങ്ങലോടെ നിർത്തി....
എന്താടി ഒരു കുനുഷ്ട് നിർത്തൽ.... എന്തെങ്കിലും കുഴപ്പമുണ്ടോ.....
അത് നീയാ പറയേണ്ടത്....
നീ കാര്യം പറ.... എന്നാലല്ലേ അറിയൂ.....
എടാ അത്... നമ്മൾ തമ്മിലിതുവരെ അങ്ങിനെയൊന്നും സംസാരിച്ചിട്ടില്ലാത്തതിനാൽ.....
ങ്ങും.... .മനസ്സിലായി.... പ്രേമം ... അല്ലെടി..... അതും ഞാനും രൂപയും തമ്മിൽ..... അല്ലേടി ....
അവൾ അതെയെന്ന് തലയാട്ടി..... അവളുടെ മുഖത്ത് ഒരു ആകാംഷ.... എനിക്ക് ഉള്ളിൽ ചിരി വന്നു എങ്കിലും.... ഫോണിലൂടെ അല്ലാതെ സമപ്രായക്കാരിയോട് മനസ്സ് തുറന്നിടപഴകാൻ
💬 Comments
View all comments