Chapter Title : പെരുമഴക്ക് ശേഷം 3 [ AniL OrMaKaL ]
എന്നെ തുറിച്ച് നോക്കി..... പിന്നെ അവളുടെ മുഖത്ത് ഒരു ചിരി പടർന്നു..... ഒരു പരിഹാസത്തിന്റെ നിറമായിരുന്നു ആ ചിരിക്ക്..... പിന്നെ മെല്ലെ ചോദിച്ചു...
പറയട്ടെ.....
നീ പറയടീ .....
നിന്റെ രഹസ്യം ഞാൻ കണ്ട് പിടിച്ചതിന്റെ ജാള്യം മറക്കാനാണ് എന്നെ ചോദ്യം ചെയ്യുന്നതെന്ന് എനിക്കറിയാം..... എന്നാലും ഈ ജീവിതത്തിൽ ഒരിക്കൽ ഈ ചോദ്യത്തിന് ഞാൻ ഉത്തരം പറയേണ്ടി വരുമെന്ന് എനിക്കറിയാം.... അവൾ ഒന്ന് നിർത്തി..... നീ ചോദിച്ച പോലെ ഒരു കുസൃതി എനിക്കെപ്പോഴോ തോന്നിയിട്ടുണ്ട്.... ഒരു ഒൻപത് പത്ത് ക്ലാസ്സിൽ പഠിക്കുമ്പോൾ..... കുറച്ച് കൂടി മുതിർന്നപ്പോൾ ആ കുസൃതിയുടെ പരിഹാസ്യത ഞാൻ തിരിച്ചറിഞ്ഞു.... ഉണ്ണീ എനിക്ക് നിന്റെത്രയും പരന്ന അറിവൊന്നുമില്ല എങ്കിലും പറയട്ടെ.... നീ ചോദിച്ച പോലെ എന്റെ മനസ്സിൽ തോന്നിയ കുസൃതിക്ക് ഒരു ശുഭാന്ത്യം ഈ ജീവിതത്തിൽ ഉണ്ടാകില്ല.... അതിനെ ഒരിക്കലും തകർക്കാൻ പറ്റാത്ത ചങ്ങലകളാൽ ബന്ധിക്കപ്പെട്ട് പോയിരിക്കുകയാണ്..... അതിനെ തകർക്കാൻ എനിക്കോ .... മറ്റാർക്കെങ്കിലുമോ കഴിയില്ല.... സഹായിക്കാൻ .... കൂടെ നിൽക്കാൻ ആർക്കും മനസ്സ് വരില്ല.... അപ്പോൾ ആ കുസൃതിയെ ഞാൻ വലിച്ചെറിഞ്ഞ് കളഞ്ഞു.... ഇപ്പോൾ മനസ്സ് സ്വസ്ഥമായിരിക്കുന്നു.... ഒരു കുസൃതിയുമില്ല....
അവൾ പറഞ്ഞ് നിർത്തി എന്റെ കയ്യിൽ അമർത്തി ഒരു പിച്ചലും സമ്മാനിച്ച് പുറത്തേക്ക് പോയി..... അവളുടെ വാക്കുകളും പിച്ചലും എന്നെ ചിന്തയിലാഴ്‌ത്തി ..... അതിന്റെ അർത്ഥം വലുതാണെന്ന് എനിക്ക് മനസ്സിലായി..... അവൾ തന്നെ പറഞ്ഞതുപോലെ ഒരിക്കലും പരിഹാരമില്ലാത്ത ഒരു പ്രശ്നമാണത്.... പക്ഷെ എവിടുന്നാണ് ഇത്തരം കുസൃതികൾ അവളിൽ ജനിച്ചത്.... ഒരിക്കലും അതിനുള്ള ഒരവസരവും ഉണ്ടായിട്ടില്ലല്ലോ..... മനുഷ്യന്റെ മനസ്സ് എന്തെല്ലാം പ്രശ്നങ്ങളാണ് സൃഷ്ടിക്കുന്നത്....
💬 Comments
View all comments