Chapter Title : പെരുമഴക്ക് ശേഷം 4 [ AniL OrMaKaL ]
ഞാനൊരു കാര്യം പറയട്ടെ....?
എന്താടാ...?
അതെങ്ങിനെ പറയണമെന്ന് എനിക്കറിയില്ല.... എനിക്കത് അച്ഛനോട് പറയാമോ എന്നും അറിയില്ല.... എന്നാലും അച്ഛനെന്നെ തെറ്റായി എടുക്കരുത്....
അതെന്താടോ അത്രക്കും സീരിയസ്സായ കാര്യം....?
ഞാൻ ആന്റിയുടെ കാര്യമാണ് പറയുന്നത്....
ആന്റിയോ.... ആര് ശ്രീദേവിയോ ....?
അതേ ....
ശ്രീദേവിക്കെന്ത് പറ്റി .....?
ഒന്നും പറ്റിയില്ല.... നിങ്ങളുടെ ഈ ഒളിച്ച് കളി നിർത്തണം..... അച്ഛനും ആന്റിയും ഒന്നാവണം.... എല്ലാ അർത്ഥത്തിലും ...
.
മോനെ....
അത് വേണമച്ചാ.... നിങ്ങളുടെ അത്രയും ജീവിതം ഞാൻ കണ്ടിട്ടില്ല എങ്കിലും ഒരു കാര്യം ഞാൻ പറയാം.... ഇക്കാര്യം ഞാനിന്ന് രാവിലെ ആണ് അറിഞ്ഞത് .... അതെന്നെ വല്ലാതെ വിഷമിപ്പിച്ചു..... ഞങ്ങൾ മക്കൾക്കായി നിങ്ങൾ നിങ്ങളുടെ ജീവിതം നശിപ്പിച്ച് കളയരുത്....
അച്ഛൻ കുറെ ഒഴിവ് കഴിവുകളുമായി മാറാൻ നോക്കി.... ഒടുവിൽ എന്റെ നിർബന്ധത്തിന് അല്പം വഴങ്ങി....
ശ്രീദേവി..... അവൾ സമ്മതിക്കുമോ....
അത് ഞാനും സുധയും കൂടി ശരിയാക്കാം ... അച്ഛൻ ഉടക്കാതിരുന്നാ മതി....
അച്ഛനറിയാമല്ലോ.... ഇവിടെ വീട്ടിൽ നിന്ന് പോയി വരാവുന്ന ദൂരത്ത് കോളേജ് സൗകര്യമില്ല.... അതിനാൽ തന്നെ... ക്ലാസ്സ് തുടങ്ങിയാൽ ഞാനും സുധയും വീട്ടിൽ നിന്നും മാറേണ്ടിവരും.... അപ്പോൾ ആന്റിക്ക് ഒരു വിഷമം ആകാതിരിക്കുവാൻ ഇത് സഹായിക്കും..... അതുകൊണ്ട് അച്ഛൻ സമ്മതിക്കണം
അച്ഛനൊന്നും മിണ്ടിയില്ല .... എങ്കിലും വലിയ എതിർപ്പില്ല എന്ന് തോന്നി...... അത് എനിക്ക് ആശ്വാസമായി.... ഇനി സുധയുമായി സംസാരിച്ച് ആന്റിയെ കൂടി ഈ ലെവലിൽ എത്തിച്ചാൽ പ്രശ്‍നം പരിഹരിക്കാം.... ഞങ്ങൾ വീട്ടിലെത്തി..... അച്ഛൻ നേരെ റൂമിലേക്ക് പോയി.... ഞാനും എന്റെ റൂമിലേക്ക് നടന്നു....
സുധയും ദിവ്യയും
💬 Comments
View all comments