0%

Chapter Title : ?പെരുന്നാൾ നിലാവ്? [അൻസിയ]

Author : അൻസിയ Read All Parts 70.5K
അഷ്റഫ് ദുബായിൽ ആണ്... ഇതാണ് എന്റെ സന്തുഷ്ട കുടുംബം... ഇപ്പൊ വീട്ടിൽ ഉള്ളത് ഞാനും മരുമക്കളും മാത്രം പെരുന്നാളിന് ഫൗസി വരാം എന്ന് പറഞ്ഞിട്ടുണ്ട്... ഭാര്യ മരിച്ചതിൽ പിന്നെ ഞാൻ നാട്ടിൽ പെരുന്നാൾ കൂടിയിട്ടില്ല അതാകും അവൾ എന്തായാലും വരാമെന്ന് ഏറ്റത്... എനിക്ക് ബാംഗ്ലൂർ തുണിയുടെ ഒരു ചെറിയ ഫാക്ടറി ഉണ്ട് അത് കൊണ്ട് തന്നെ മക്കൾക്ക് വേറെ ജോലി നോക്കേണ്ട ആവശ്യം വന്നില്ല... നല്ല പ്രായത്തിൽ തന്നെ അന്ന് വരെ നാട്ടിൽ ഉള്ളതിനേക്കാൾ വലിയൊരു വീട്‌ പഴയ ഇല്ലം മോഡൽ വെച്ചിരുന്നു... അതിന് ചുറ്റും ഒരേക്കർ സ്ഥലവും എനിക്കുണ്ട്... അങ്ങനെ പെരുന്നാളിന്റെ അന്ന് രാവിലെ ഫൗസിയും മക്കളും വീട്ടിലെത്തി ലോക്ക്ഡൗൻ ഭാഗികമായി എടുത്ത് കളഞ്ഞെങ്കിലും മരുമക്കളുടെ വീട് ദൂരെ ആയതിനാൽ അവർ പോകാൻ നിന്നില്ല.... "ഞാൻ എന്തൊക്കെ പ്ലാൻ ചെയ്തത് ആണെന്നോ....?? വന്ന പാടെ ഫൗസി പരിഭവം തുടങ്ങി... "അതെന്തൊക്കെയാ....?? "എല്ലാവരും കൂടി ഒരു ഡ്രിപ്പ് മൂന്നാറോ ഊട്ടിയോ അങ്ങനെ...." "പുറത്ത് പോകുന്നത് ഒഴിച്ച് എന്റെ മോള് എന്ത് വേണമെങ്കിലും പറഞ്ഞോ നമുക്ക് വഴി ഉണ്ടാക്കാം...." "ഇവിടെ ഇരുന്ന് എന്ത് പ്ലാൻ ചെയ്യാൻ ആണ്.... ??
"അതൊക്കെ നിങ്ങൾ മൂന്ന് പേരും കൂടി ആലോചിച്ചോ... പുറത്ത് പോകാൻ വേണ്ടിയാ ഞാനും നേരത്തെ വന്നത് കൊറോണ എല്ലാം കുളമാക്കിയില്ലേ....?? പരിഭവത്തോടെ ഫൗസി എന്നെ ഒന്ന് നോക്കി അകത്തേക്ക് കയറി പോയി.... കൊഞ്ചിച്ചു വളർത്തിയതിന്റെ ലേശം എടുത്തു ചാട്ടം ഉണ്ടെന്ന് ഒഴിച്ച പച്ച പാവമാണ് ഫൗസി.... വീട്ടിലുള്ള എല്ലാവർക്കും ഞാൻ വരുമ്പോ ഡ്രെസ്സ് കൊണ്ടുവന്നിരുന്നു എല്ലാം നാട്ടിൽ ഇറങ്ങാൻ

💬 Comments

View all comments