Chapter Title : ?പെരുന്നാൾ നിലാവ്? [അൻസിയ]
ഒതുക്കി ... കുതറി മാറാൻ നോക്കിയ അവളെ മുറുകെ പിടിച്ച് ഞാൻ പറഞ്ഞു...
"നല്ല അടി കിട്ടും മോളെ... "
അത് കേട്ടതും അവൾ ഒന്നടങ്ങി.... കിതച്ചു കൊണ്ട് നിന്ന അവളെ വിട്ട് ഞാൻ ശ്വാസം നേരെ വിട്ടു....
"ഉപ്പാ നമുക്ക് എങ്ങോട്ടെങ്കിലും പോകാം..??
യാചിക്കുന്ന അവളുടെ സ്വരം എന്നിൽ ചിരി ഉണർത്തി....
"ചുറ്റിലുമുള്ള അവസ്ഥ മോളൊന്ന് ആലോചിച്ചു നോക്കിയേ നമ്മുടെ വീട്ടിൽ ആർക്കെങ്കിലും വന്ന പിന്നെ എന്താകും ഈ മക്കളും വയസ്സായ ഞാനും "
ബാക്കി പറയാൻ അവൾ അനുവദിച്ചില്ല... എന്റെ വായ പൊത്തി എന്റെ അടുത്തേക്ക് നിന്നു...
"രണ്ട് മക്കൾ ആയി ഇപ്പോഴും കുട്ടിക്കളി മാറിയിട്ടില്ല...."
ആയിഷയും പാത്തുവും അകത്തേക്ക് പോയപ്പോ ഞാനവളോട് പറഞ്ഞു....
"രണ്ടല്ല പത്ത് മക്കൾ ആയാലും ഞാനിങ്ങനെ തന്നെ ഇരിക്കും..."
ഗമയോടെ ഇടുപ്പിൽ കൈ കുത്തി അവൾ പറഞ്ഞപ്പോ കളിയാക്കാൻ ആയി ഞാൻ പറഞ്ഞു...
"എങ്ങനെ... ഇത്പോലെ... കണ്ടാലും മതി... ഇപ്പൊ തന്നെ നിന്നെ കണ്ട ഒരു മുപ്പത്തി അഞ്ച് വയസ്സ് തോന്നിക്കും... അപ്പൊ പത്ത് പെറ്റാൽ ഉള്ള അവസ്ഥ.... പടച്ചോനെ ആലോചിക്കാൻ പോലും വയ്യ...."
"ഇനി പിടിച്ചു മാറ്റാൻ മരുമക്കൾ ഇല്ല... നേരത്തെ കിട്ടിയത് ഓർമ്മയുണ്ടല്ലോ.... മാന്തി പൊളിക്കും ഞാൻ..."
നീളമുള്ള നഖം എന്റെ നേരെ നീട്ടി അവൾ ചീറി....
"എന്നാൽ എനിക്കും അറിയാം എങ്ങനെ തിരിച്ചു അടിക്കണം എന്ന്.... പവമല്ലേ എന്ന് കരുതുമ്പോ...."
"എന്ന അടിക്ക്...."
എന്റെ നേരെ പാഞ്ഞു വരുന്നത് കണ്ടപ്പോ ചിരിച്ചു കൊണ്ട് ഞാൻ മുറ്റത്തേക്ക് ഇറങ്ങി ഓടി... മഞ്ഞ നിറത്തിൽ കല്ലുകൾ പിടിപ്പിച്ച ലോങ് ടോപ്പ് പൊക്കി ഇടുപ്പിൽ കുത്തി അവൾ എന്റെ പിറകെ ഇറങ്ങി വന്നു... മുറ്റത്തേക്ക് അവൾ വരുമെന്ന് ഞാൻ കരുതിയില്ല ... ആ സംഹാര രൂപം കണ്ട് അവിടെ നിക്കാൻ എനിക്ക് തോന്നിയില്ല വീടിന്റെ സൈഡിലൂടെ അരക്കൊപ്പം വളർന്നു നിന്ന പുല്ലുകൾക്ക് ഇടയിലൂടെ ഞാൻ ഓടി പിറകെ അവളും...
ഈ സമയത്ത് എങ്ങാനും അവളുടെ കയ്യിൽ എന്നെ കിട്ടിയാൽ കടിച്ചു കീറും എന്ന കാര്യം ഉറപ്പായിരുന്നു... ഇപ്പൊ നടന്നത് ഇന്നത്തെ മാത്രം കാര്യമല്ല എന്നെ നേരിൽ എന്നൊക്കെ കണ്ടോ അന്നൊക്കെ ഇതാണ് അവസ്‌ഥ... അവൾ കാണാതെ ഞാൻ പുല്ല് കൂടുതൽ നിന്ന സ്ഥലത്ത് പതുങ്ങി ഇരുന്നു... കുറച്ചു നേരം ശബ്ദം ഒന്നും കേട്ടില്ല അവൾ പോയി കാണുമെന്ന് കരുതി എണീക്കാൻ ഒരുങ്ങിയ ഞാൻ
💬 Comments
View all comments