Chapter Title : ?പെരുന്നാൾ നിലാവ്? [അൻസിയ]
തലക്കൽ ഫോണെടുത്ത പുരുഷന്റെ ശബ്ദം കേട്ട് ആയിഷ ചെവിയിൽ നിന്നും ഫോണെടുത്ത് നമ്പർ ശരിയല്ലേ എന്ന് നോക്കി... ചേച്ചിയുടെ ഭർത്താവ് കേശവേട്ടൻ ആയിരിക്കും...
"അമ്മിണി ചേച്ചി ഇല്ലേ...??
"ഇല്ലല്ലോ ഇതാര....??
"ഞാൻ ആയിഷ.... അഹമ്മദ് ഹാജിയുടെ വീട്ടിൽ നിന്ന..."
"ആഹ്.... മോളോ.... അവൾ ഇവിടെ ഇല്ലല്ലോ.... നാത്തൂന്റെ വീട് വരെ പോയിരിക്കയ.... എന്താ വിശേഷിച്ച്....??
"ഇവിടെ ഉള്ളവർ എല്ലാം പുറത്ത് പോയി... എനിക്കാണെങ്കിൽ തലവേദന അത് കൊണ്ട് പോയില്ല.... ചേച്ചിയെ വിളിച്ച് അവർ വരുന്നത് വരെ ഇരിക്കാൻ പറയാൻ ആയിരുന്നു...."
"അയ്യോ മോളെ.... അവൾ നാളെയ വരിക... ഞാൻ പണി ഉള്ളത് കൊണ്ട് പോയില്ല.... ഇപ്പൊ പണിയും ക്യാൻസൽ ആയി...."
"അയ്യോ.... "
"എന്നോട് ഹാജ്യാർ വീടിന് ചുറ്റുമുള്ള കാടുകൾ വെട്ടാൻ പറഞ്ഞിരുന്നു.... ഞാനിന്നാ വന്നിട്ട് അത് ചെയ്തോട്ടെ....??
"ഉപ്പ ഇല്ലല്ലോ....??
"അത് സാരല്ല... പൈസ മുന്നേ വാങ്ങിയതാ...."
"എന്ന ചെയ്തോളൂ.... "
വൈകീട്ട് ഏഴ് മണിക്ക് മുന്നേ അവർ എത്തുമല്ലോ ഇനിയിപ്പോ അതിനു വേണ്ടി വീട്ടിൽ നിന്നും ആരെയും വിളിക്കണ്ട എന്നവൾ തീരുമാനിച്ചു.... ഏകദേശം ഒരു മണിക്കൂർ കഴിഞ്ഞ് കാണും പുറത്ത് നിന്ന് ശബ്ദം കേട്ടാണ് ആയിഷ ജനൽ പാളി തുറന്നു നോക്കിയത്... കേശവേട്ടൻ പണി അവിടെയെല്ലാം വൃത്തിയാക്കാൻ തുടങ്ങിയത് അവൾ കണ്ടു.... ജനൽ തുറന്ന് തന്നെ നോക്കുന്ന ആയിഷയെ കണ്ടപ്പോ തലയിൽ കെട്ടിയ തോർത്ത് ഊരി മുഖം തുടച്ചു കൊണ്ട് അയാൾ അവൾക്കരികിലേക്ക് വന്നു.... ബെഡിൽ ചാരി ഇരിക്കുകയായിരുന്ന ആയിഷ അയാൾ വരുന്നത് കണ്ട് നേരെ ഇരുന്നു...
"മോള് കിടക്കുക ആണന്ന് കരുതിയ വിളിക്കഞ്ഞത്..."
അതിനവൾ ഒന്ന് പുഞ്ചിരിച്ചു...
"ഇപ്പൊ എങ്ങനെയുണ്ട്...??
"കുറവുണ്ട്..."
"ഗുളിക കഴിച്ചോ...??
"ആ...."
"അവരെപ്പോഴാ വരിക...??
"ഏഴ് മണിക്ക് മുന്നേ എത്തും..."
"അത് വരെ ഞാനിവിടെ നിൽക്കാം..."
"അത് വേണ്ട.... ചേട്ടന്റെ സമയം ആയാൽ പൊയ്ക്കോ... പിന്നെ ഭക്ഷണം ഉണ്ടാക്കാൻ എന്നെ കൊണ്ട് വയ്യ ട്ടോ... അതാണിപ്പോൾ ബുദ്ധിമുട്ട്...."
"എനിക്ക് വേണ്ടി ആണങ്കിൽ വേണ്ട... പിന്നെ മോൾക്ക് സമയം ആകുമ്പോ ഞാൻ നമ്മുടെ സ്റ്റാർ ഹോട്ടലിൽ പോയി നല്ല ബിരിയാണി കൊണ്ടു
💬 Comments
View all comments