Chapter Title : ?പെരുന്നാൾ നിലാവ്? [അൻസിയ]
വരാം..."
"എന്ന പോകുമ്പോ പറയ്...."
ഈ വീട്ടിൽ വന്ന അന്നു തൊട്ടേ ചേച്ചിയെയും ചേട്ടനെയും അറിയാം.... നല്ല സ്വഭാവം ആണ് രണ്ടാൾക്കും... എന്തിനും വിളിച്ചാൽ വിളി പുറത്തും ഉണ്ടാകും.... പവങ്ങളാണ് ഇവിടുത്തെ ഉപ്പയും മക്കളും നല്ലത് പോലെ സഹായിക്കും അവരെ... ആ കടപ്പാട് ആണ് ഈ കാട്ടുന്നതൊക്കെ.....
ഏകദേശം പന്ത്രണ്ട് മണി ആയി കാണും ജനലിൽ മുട്ടുന്ന ശബ്ദം കേട്ടാണ് ആയിഷ തുറന്നു നോക്കിയത്.... പുറത്ത് കേശവേട്ടനെ കണ്ടപ്പൊ അവളൊന്ന് ചിരിച്ചു... നേരത്തെ കണ്ട അതേ ഇരുപ്പ് തന്നെയായിരുന്നു ആയിഷ തെല്ലൊരു സംശയത്തോടെ അയാൾ ചോദിച്ചു...
"ഇപ്പോഴും കുറവില്ലേ....??
"എനിക്ക് തലവേദന വന്ന പിന്നെ കുറച്ചു സമയം എടുക്കും.... ഒന്ന് നേരെയാവാൻ...."
"മുഖമെല്ലാം എന്തോ പൊലിരിക്കുന്നു.... എന്തെങ്കിലും കഴിച്ച....??
ഇവിടുന്ന് രാവിലെ പോയവർ കുറവുണ്ടോ എന്ന് ചോദിച്ചു പോലും വിളിച്ചില്ലെന്ന കാര്യം അവളപ്പൊ ഓർത്തു... അയാളോട് നുണ പറയാൻ അവൾക്ക് കഴിഞ്ഞില്ല....
"ഇല്ല..."
"അയ്യോ... എന്ന പറയണ്ടേ മോളെ.... ഞാനിപ്പോ വരാം..."
"ഇന്ന കാശ്....??
"അതവിടെ വെച്ചോ... എന്താ വാങ്ങേണ്ടത്...??
ഇത്രയും കാലം കൊറോണയും ലോക്ക്ഡൗണും ആയി പണി ഇല്ലാതെ വീട്ടിലിരിക്കുന്ന അയാളുടെ കയ്യിൽ ഒന്നും ഉണ്ടാവില്ലന്ന് അവൾക്ക് തോന്നി... തന്റെ കയ്യിൽ നിന്നും പൈസ വാങ്ങില്ലന്ന് ഉറപ്പുള്ള ആയിഷ പറഞ്ഞു...
"ഈ പൈസ വാങ്ങിയാലെ ഞാൻ വേണ്ടത് പറയു..."
"ഇതെന്ത മോളെ..."
"ഇതങ് വാങ്ങിക്കോ എന്നിട്ട് ഞാൻ പറയാം..."
അയാൾ മനസ്സില്ല മനസ്സോടെ അവൾ നീട്ടിയ അഞ്ഞൂറ് രൂപ വാങ്ങി ആ മുഖത്തേക്ക് നോക്കി...
"ഇനി നേരത്തെ പറഞ്ഞ ആ ബിരിയാണി തന്നെ വാങ്ങിക്കോ.... നല്ല മഴ വരുന്ന ലക്ഷണം ഉണ്ട്... കുട വേണോ... വല്ല പനിയും പിടിക്കും..."
"ഈ മഴ കൊണ്ടലൊന്നും പനി വരില്ല ഈ ശരീരത്തിൽ..."
അതും പറഞ്ഞു കൊണ്ട് അയാൾ കൈകൾ പൊക്കി മസിലു പിടിച്ചു കാണിച്ചു... വിയർത്ത കറുത്ത ബലമുള്ള ശരീരം നൽപ്പത്തിയഞ്ചു വയസ്സ് കാണും ആൾക്ക് എന്നിട്ടും എന്താ ഉറപ്പ് .... അയാളെ നോക്കി ചിരിച്ചു കൊണ്ട് അവൾ തലയാട്ടി.... അയാൾ പൈസയും വാങ്ങി പോയതും ആയിഷ കുളിക്കാനായി കയറി...
💬 Comments
View all comments