0%

Chapter Title : ?പെരുന്നാൾ നിലാവ്? [അൻസിയ]

Author : അൻസിയ Read All Parts 71.3K
"ഇന്ന കാശ്....?? "അതവിടെ വെച്ചോ... എന്താ വാങ്ങേണ്ടത്...?? ഇത്രയും കാലം കൊറോണയും ലോക്ക്ഡൗണും ആയി പണി ഇല്ലാതെ വീട്ടിലിരിക്കുന്ന അയാളുടെ കയ്യിൽ ഒന്നും ഉണ്ടാവില്ലന്ന് അവൾക്ക് തോന്നി... തന്റെ കയ്യിൽ നിന്നും പൈസ വാങ്ങില്ലന്ന് ഉറപ്പുള്ള ആയിഷ പറഞ്ഞു... "ഈ പൈസ വാങ്ങിയാലെ ഞാൻ വേണ്ടത് പറയു..."
"ഇതെന്ത മോളെ..." "ഇതങ് വാങ്ങിക്കോ എന്നിട്ട് ഞാൻ പറയാം..." അയാൾ മനസ്സില്ല മനസ്സോടെ അവൾ നീട്ടിയ അഞ്ഞൂറ് രൂപ വാങ്ങി ആ മുഖത്തേക്ക് നോക്കി... "ഇനി നേരത്തെ പറഞ്ഞ ആ ബിരിയാണി തന്നെ വാങ്ങിക്കോ.... നല്ല മഴ വരുന്ന ലക്ഷണം ഉണ്ട്... കുട വേണോ... വല്ല പനിയും പിടിക്കും..." "ഈ മഴ കൊണ്ടലൊന്നും പനി വരില്ല ഈ ശരീരത്തിൽ..." അതും പറഞ്ഞു കൊണ്ട് അയാൾ കൈകൾ പൊക്കി മസിലു പിടിച്ചു കാണിച്ചു... വിയർത്ത കറുത്ത ബലമുള്ള ശരീരം നൽപ്പത്തിയഞ്ചു വയസ്സ് കാണും ആൾക്ക് എന്നിട്ടും എന്താ ഉറപ്പ് .... അയാളെ നോക്കി ചിരിച്ചു കൊണ്ട് അവൾ തലയാട്ടി.... അയാൾ പൈസയും വാങ്ങി പോയതും ആയിഷ കുളിക്കാനായി കയറി... കുളി കഴിഞ്ഞു നൈറ്റിയും ഇട്ട് ഇറങ്ങുമ്പോഴാണ് ബെല്ല് അടിക്കുന്നത് കേട്ടത്... തല തുവർത്തി കൊണ്ട് തന്നെ അവൾ ചെന്ന് വാതിൽ തുറന്നു... നനഞ്ഞു കുളിച്ച് മുറ്റത്ത്‌ കേശവേട്ടൻ....കയ്യിലൊരു പ്ളാസ്റ്റിക് കവറും.... ഇടുപ്പിൽ കൈ കുത്തി നിന്ന് അവൾ ചോദിച്ചു... "അപ്പോഴേ പറഞ്ഞതല്ലേ കുട തരാമെന്ന്....?? "ഒന്ന് മഴ കൊണ്ടാൽ എന്താ കുഴപ്പം.... അടിപൊളി ആണ് മഴയത്തുള്ള ഈ നടത്തം..." "ബിരിയാണി കഞ്ഞി ആയി കാണും...." "ഹേയ് അതൊന്നും ആവില്ല... ഇതാ...."

💬 Comments

View all comments