0%

Chapter Title : ?പെരുന്നാൾ നിലാവ്? [അൻസിയ]

Author : അൻസിയ Read All Parts 71.3K
അയാൾ വരുന്നത് കണ്ട് നേരെ ഇരുന്നു...
"മോള് കിടക്കുക ആണന്ന് കരുതിയ വിളിക്കഞ്ഞത്..." അതിനവൾ ഒന്ന് പുഞ്ചിരിച്ചു... "ഇപ്പൊ എങ്ങനെയുണ്ട്...?? "കുറവുണ്ട്..." "ഗുളിക കഴിച്ചോ...?? "ആ...." "അവരെപ്പോഴാ വരിക...?? "ഏഴ് മണിക്ക് മുന്നേ എത്തും..." "അത് വരെ ഞാനിവിടെ നിൽക്കാം..." "അത് വേണ്ട.... ചേട്ടന്റെ സമയം ആയാൽ പൊയ്ക്കോ... പിന്നെ ഭക്ഷണം ഉണ്ടാക്കാൻ എന്നെ കൊണ്ട് വയ്യ ട്ടോ... അതാണിപ്പോൾ ബുദ്ധിമുട്ട്...." "എനിക്ക് വേണ്ടി ആണങ്കിൽ വേണ്ട... പിന്നെ മോൾക്ക് സമയം ആകുമ്പോ ഞാൻ നമ്മുടെ സ്റ്റാർ ഹോട്ടലിൽ പോയി നല്ല ബിരിയാണി കൊണ്ടു വരാം..." "എന്ന പോകുമ്പോ പറയ്...." ഈ വീട്ടിൽ വന്ന അന്നു തൊട്ടേ ചേച്ചിയെയും ചേട്ടനെയും അറിയാം.... നല്ല സ്വഭാവം ആണ് രണ്ടാൾക്കും... എന്തിനും വിളിച്ചാൽ വിളി പുറത്തും ഉണ്ടാകും.... പവങ്ങളാണ് ഇവിടുത്തെ ഉപ്പയും മക്കളും നല്ലത് പോലെ സഹായിക്കും അവരെ... ആ കടപ്പാട് ആണ് ഈ കാട്ടുന്നതൊക്കെ..... ഏകദേശം പന്ത്രണ്ട് മണി ആയി കാണും ജനലിൽ മുട്ടുന്ന ശബ്ദം കേട്ടാണ് ആയിഷ തുറന്നു നോക്കിയത്.... പുറത്ത് കേശവേട്ടനെ കണ്ടപ്പൊ അവളൊന്ന് ചിരിച്ചു... നേരത്തെ കണ്ട അതേ ഇരുപ്പ് തന്നെയായിരുന്നു ആയിഷ തെല്ലൊരു സംശയത്തോടെ അയാൾ ചോദിച്ചു... "ഇപ്പോഴും കുറവില്ലേ....?? "എനിക്ക് തലവേദന വന്ന പിന്നെ കുറച്ചു സമയം എടുക്കും.... ഒന്ന് നേരെയാവാൻ...." "മുഖമെല്ലാം എന്തോ പൊലിരിക്കുന്നു.... എന്തെങ്കിലും കഴിച്ച....?? ഇവിടുന്ന് രാവിലെ പോയവർ കുറവുണ്ടോ എന്ന് ചോദിച്ചു പോലും വിളിച്ചില്ലെന്ന കാര്യം അവളപ്പൊ ഓർത്തു... അയാളോട് നുണ പറയാൻ അവൾക്ക് കഴിഞ്ഞില്ല.... "ഇല്ല..." "അയ്യോ... എന്ന പറയണ്ടേ മോളെ.... ഞാനിപ്പോ വരാം..."

💬 Comments

View all comments