0%

Chapter Title : ?പെരുന്നാൾ നിലാവ്? [അൻസിയ]

Author : അൻസിയ Read All Parts 71.2K
വണ്ടിയിൽ ഇരിക്കാൻ വയ്യ... വേഗം ഫോണെടുത്ത് ചേച്ചിക്ക് വിളിച്ചു... "ഹാലോ " അങ്ങേ തലക്കൽ ഫോണെടുത്ത പുരുഷന്റെ ശബ്ദം കേട്ട് ആയിഷ ചെവിയിൽ നിന്നും ഫോണെടുത്ത് നമ്പർ ശരിയല്ലേ എന്ന് നോക്കി... ചേച്ചിയുടെ ഭർത്താവ് കേശവേട്ടൻ ആയിരിക്കും... "അമ്മിണി ചേച്ചി ഇല്ലേ...?? "ഇല്ലല്ലോ ഇതാര....?? "ഞാൻ ആയിഷ.... അഹമ്മദ് ഹാജിയുടെ വീട്ടിൽ നിന്ന..." "ആഹ്.... മോളോ.... അവൾ ഇവിടെ ഇല്ലല്ലോ.... നാത്തൂന്റെ വീട് വരെ പോയിരിക്കയ.... എന്താ വിശേഷിച്ച്....?? "ഇവിടെ ഉള്ളവർ എല്ലാം പുറത്ത് പോയി... എനിക്കാണെങ്കിൽ തലവേദന അത് കൊണ്ട് പോയില്ല.... ചേച്ചിയെ വിളിച്ച് അവർ വരുന്നത് വരെ ഇരിക്കാൻ പറയാൻ ആയിരുന്നു...." "അയ്യോ മോളെ.... അവൾ നാളെയ വരിക... ഞാൻ പണി ഉള്ളത് കൊണ്ട് പോയില്ല.... ഇപ്പൊ പണിയും ക്യാൻസൽ ആയി...." "അയ്യോ.... " "എന്നോട് ഹാജ്യാർ വീടിന് ചുറ്റുമുള്ള കാടുകൾ വെട്ടാൻ പറഞ്ഞിരുന്നു.... ഞാനിന്നാ വന്നിട്ട് അത് ചെയ്തോട്ടെ....?? "ഉപ്പ ഇല്ലല്ലോ....?? "അത് സാരല്ല... പൈസ മുന്നേ വാങ്ങിയതാ...." "എന്ന ചെയ്തോളൂ.... " വൈകീട്ട് ഏഴ് മണിക്ക് മുന്നേ അവർ എത്തുമല്ലോ ഇനിയിപ്പോ അതിനു വേണ്ടി വീട്ടിൽ നിന്നും ആരെയും വിളിക്കണ്ട എന്നവൾ തീരുമാനിച്ചു.... ഏകദേശം ഒരു മണിക്കൂർ കഴിഞ്ഞ് കാണും പുറത്ത് നിന്ന് ശബ്ദം കേട്ടാണ് ആയിഷ ജനൽ പാളി തുറന്നു നോക്കിയത്... കേശവേട്ടൻ പണി അവിടെയെല്ലാം വൃത്തിയാക്കാൻ തുടങ്ങിയത് അവൾ കണ്ടു.... ജനൽ തുറന്ന് തന്നെ നോക്കുന്ന ആയിഷയെ കണ്ടപ്പോ തലയിൽ കെട്ടിയ തോർത്ത് ഊരി മുഖം തുടച്ചു കൊണ്ട് അയാൾ അവൾക്കരികിലേക്ക് വന്നു.... ബെഡിൽ ചാരി ഇരിക്കുകയായിരുന്ന ആയിഷ

💬 Comments

View all comments