Chapter Title : പെരുന്നാൾ രാവ് [KKWriter 2024] [Revised and Extended Edition]
കെട്ടിപ്പിടിച്ചൊരു മുത്തം കൊടുത്തു, കവിളിൽ.
തിരിഞ്ഞ് അകത്തേക്ക് ഓടിയ മകനെ ഷാഹിന വിളിച്ചു ചോദിച്ചു,
“ടാ നിനക്ക് വല്ലതും വേണോ ഇനി?”
”എനിക്കിനി ഒന്നും വേണ്ട. ഇപ്പൊ എടുത്തത് തന്നെ ധാരാളം.”
അതിൽ അവൾക്ക് അഭിമാനം ആയിരുന്നു മകനെ ഓർത്ത്.പതിനെട്ട് വയസ്സേ ആയിട്ടുള്ളു. എങ്കിലും ഉപ്പ അയക്കുന്ന പൈസ എടുത്ത് കൊണ്ടു വരുന്നതും, വീട്ടിലേക്കുള്ള സാധങ്ങൾ എല്ലാം ടൗണിൽ പോയി വാങ്ങുന്നതും, അവൻ തന്നെയാണ്. പത്ത് പൈസ അവൻ ചോദിക്കാതെ ഇത് വരെ എടുത്തിട്ടില്ല.
ഷാനു പോകുന്നതും നോക്കി നിന്ന ഷാഹിന തന്റെ പണികളിലേക്ക് കടന്നു.
ഷാഹിനാക്കും അജ്മലിനും രണ്ട് മക്കൾ ആയിരുന്നു മൂത്തവൻ ആണ് ഷാനു എന്ന് വിളിക്കുന്ന ഷാനുൽ. രണ്ടാമത്തേത് പെൺകുട്ടി ആയിരുന്നു പ്രസവിച്ചു ഒരാഴ്ച തികയും മുൻപ് അവൾ മരിച്ചു. ഷാനുവിന് വയസ്സ് പതിനെട്ട് ആയെങ്കിൽ, ഷാഹിനാക്ക് മുപ്പത്തഞ്ചേ ആയിട്ടുള്ളു. അത്ര ചെറുപ്പത്തിൽ തന്നെ അജ്മലിന് നിക്കാഹ് ചെയ്ത കൊടുത്തു, അവളുടെ ഉപ്പ മൊയ്തീൻ ഹാജി.
സദ്ഗുണ സമ്പന്നൻ എന്നൊക്കെ പറഞ്ഞാൽ കുറഞ്ഞു പോകും അജ്മലിനെക്കുറിച്ച്. അത്രക്ക് നല്ല സ്വഭാവം. കുടിയില്ല, വലിയില്ല, ചീത്ത കൂട്ടുകെട്ടില്ല. ഒറ്റയ്ക്ക് വീട് വെച്ച് മാറിയിട്ട് ഇപ്പൊ രണ്ട് കൊല്ലം ആകുന്നു. തറവാടിന്റെ കുറച്ച് അടുത്ത് തന്നെയാണ്. എന്നാലും, എന്നും പോയി വരവ് നടക്കില്ല. പിന്നെ ഉത്തരവാദിത്തം കൂടുമല്ലോ. അത് കൊണ്ട് തന്നെ ഷാഹിന വല്ലപ്പോഴും മാത്രമായി അങ്ങോട്ടുള്ള പോക്ക്.
ഇവിടെ വന്നതിന് ശേഷമാണ് ഷാനുൽ കൂട്ടുകാരോത്ത് രാത്രി കറക്കം തുടങ്ങിയത്. ഏറി വന്നാൽ ഏഴ്. അത്രയേ പോകൂ. പക്ഷേ ഇങ്ങനെ പോയിപ്പോയി സമയം കൂടി വരും
💬 Comments
View all comments