Chapter Title : പെരുന്നാൾ രാവ് [KKWriter 2024] [Revised and Extended Edition]
എന്തുചെയ്യാൻ! പിന്നെ, ഞാനും പറഞ്ഞു പതിയെ വന്നാൽ മതീന്ന്. വന്നു കഴിഞ്ഞാൽ ചിലപ്പോൾ ഇതുപോലെ ഒപ്പിച്ചിട്ടേ പോകൂ… ഷാനു ഉണ്ടല്ലോ നോക്കാൻ എന്ന് പറഞ്ഞ് എന്നെ കളിയാക്കും. ഹ ഹ ഹ”
“ഹ ഹ ഹ ഹതുകൊള്ളാം…! പിന്നെ, അജ്മലിന്റെ വീട്ടുകാർ ഒക്കെ വരാറില്ലെ?”
“ഉണ്ട് ചേച്ചി... സുഹറാത്ത മിക്ക ദിവസവും വരും. പിന്നെ കുട്ടികളുടെ കാര്യം നോക്കാൻ ഉള്ളതോണ്ട് ഇവിടെ തങ്ങാൻ പറ്റില്ല. ഷാനു ഒരു ഉപ്പാടെ പോലെ നന്നായി നോക്കുന്നുണ്ടല്ലോന്ന് പറഞ്ഞ് സുഹറാത്ത അവനെ കളിയാക്കും. അന്നേരം അവന്റെ മുഖം കാണണം! ചൊമന്ന് തുടുത്ത്! സുഹറാത്തയോട് തർക്കുത്തരം പറയാനും പറ്റില്ല. ‘അങ്ങനെ തന്നെ’ എന്ന മട്ടിൽ നിൽക്കും, പാവം! ആദ്യായിട്ട് അജ്മലിക്ക ഉപ്പാ ആയപ്പോൾ, സുഹറാത്ത കളിയാക്കുമ്പൊ ഇക്കയും ഇങ്ങനെ ആയിരുന്നു. ഹ ഹ ഹ ഒന്നും മിണ്ടാതെ ചിരിച്ചോണ്ട് നിൽ ക്കും. ഹഹഹ...“
“അജ്മലിന്റെ വാപ്പ വരാറില്ലെ മോളെ?”
“ഉവ്വ് ചേച്ചി. വാപ്പാ എടയ്ക്കിടയ്ക്ക് വരും. വാപ്പാ ഞങ്ങളോട് തറവാട്ടിലേയ്ക്ക് ചെല്ല്ലാൻ പറയുന്നുണ്ട്. പക്ഷേ ഷാനുവിന്റെ പഠിത്തമൊക്കെ അവിടെപ്പോയാൽ ഉഴപ്പും. അവനും ഈ വീടുവിട്ട് അവിടെപ്പോയി നില്ക്കാൻ താല്പര്യം കുറവാണ്. അവരെല്ലാം ഇടയ്ക്കിടയ്ക്ക് മാറിമാറി വന്നുപോകും.”
“എന്നാൽ ഞാനിറങ്ങട്ടെ മോളെ. അവിടെ അച്ഛനും മോളും കൂടെ എന്താക്കുന്നുണ്ടൊ ആവോ. ഞാൻ ചെന്നിട്ടുവേണം കുഞ്ഞിനെ കുളിപ്പിയ്ക്കാൻ.”
“ചേച്ചി ധൃതി വെക്കണ്ട. പ്രഭാകരേട്ടൻ അർച്ചനയെ സഹായിക്കുന്നുണ്ടാകും. ചേച്ചി, ഇടയ്ക്കൊക്കെ ഇങ്ങോട്ടിറങ്ങണേ...”
“വരാം മോളേ.”
“ശരി ചേച്ചി.”
***
“അച്ഛാ.. എനിയ്ക്കെപ്പോഴും ഇങ്ങനെ തോന്നുമ്പോഴൊക്കെ അച്ഛന്റെ മടിയിൽ ഇരിയ്ക്കണം. അച്ഛന്റെ കഴുത്തിൽ ഇങ്ങനെ കൈചുറ്റി, അരയിൽ കാൽ
💬 Comments
View all comments