Chapter Title : പേടിക്കാരി 3 [John]
കൊണ്ട് അവളോട് ഉള്ള ഇഷ്ടം ഓരോ ദിവസവും കൂടി കൂടി വന്നുകൊണ്ടിരുന്നു
വീട്ടിൽ അവൾ ഉള്ളത് കൊണ്ട് ഇപ്പൊ ജോലി കഴിഞ്ഞ വീട്ടിലക്ക് പോകാൻ ഒരു ഉത്സാഹം ആണ്.. അല്ലങ്കിൽ പതുക്കെ ആണ് വീട്ടിൽ പോകാറുള്ളത്....
അവൾ എന്റെ ജീവിതത്തിലേക്ക് വന്നത് കാരണം ജീവിതത്തിൽ ഒരു അടുക്കും ചിട്ടയും ഓക്കേ വന്നു......
അവൾ നന്നായി ഭക്ഷണം ഉണ്ടാക്കും. എനിക്ക് ഇഷ്ടം ഉള്ളത് വീട്ടിൽ എന്റെ അമ്മയെ വിളിച്ചു ചോദിച്ചു അറിഞ്ഞു എനിക്ക് ഉണ്ടാക്കി തരൽ ആണ് ഇപ്പോഴത്തേ പരിപാടി.... എന്നിട്ട് ഞാൻ അത് കഴിക്കുന്നത് നോക്കി ഇരിക്കും... നിർബന്ധിച്ചു കുറെ കഴിപ്പിക്കും.... വേണ്ട എന്ന് പറഞ്ഞലും പിന്നെയും കുറെ കോരി ഇട്ട് തരും...
ഭക്ഷണം കഴിച്ചു കഴിഞ്ഞാൽ ഞാൻ ഭക്ഷണം നന്നായിട്ട് ഉണ്ട് എന്ന് പറയണം. അല്ലേങ്കിൽ ഭക്ഷണം എങ്ങനെ ഉണ്ട്
നന്നായി ഇല്ലേ
ഏട്ടനെ എങ്ങനെ വക്കുന്നത് ആണ് ഇഷ്ടം
എന്നൊക്ക ചോദിച്ചു പിറകെ നടക്കും.....
പിന്നെ ഇപ്പൊ ഞങ്ങൾക്ക് ലീവ് ഓക്കേ കിട്ടുമ്പോൾ ഞാൻ അവളെയും കൊണ്ട് ചെറിയ യാത്ര ഓക്കേ പോകും....
അവൾക്കും അത് ഇഷ്ടം ആണ്....
അങ്ങനെ കുറച്ചു മാസം ഓക്കേ കഴിഞ്ഞു.
അങ്ങനെ ഞാൻ ഒരു ദിവസം ഭക്ഷണം കഴിച്ചു കൊണ്ട് ഇരിക്കുമ്പോൾ അവളോട് ചോദിച്ചു..
ദിവ്യെ നമുക്ക് ഒരു ടൂർ പോയാലോ....
എങ്ങോട്ടാ ഏട്ടാ....
ഇവിടെ നിന്ന് കുറച്ചു ദൂരെ ആണ്..5 ദിവസത്തെ ടൂർ ആണ്... എന്താ തന്റെ അഭിപ്രായം...
ഞാൻ അങ്ങനെ ടൂർ ഒന്നും ഇത് വരെ പോയിട്ട് ഇല്ല... എനിക്ക് അഭിപ്രായം ഒന്നും ഇല്ല. ഏട്ടനെ
💬 Comments
View all comments