Chapter Title : പേടിക്കാരി 4 [John]
വേഗം ബാത്‌റൂമിൽ കയറി പല്ലുതേപ്പും കുളിയും കഴിഞ്ഞു വേഗം ഫുഡ് കഴിക്കാൻ ചെന്നു...
ഇന്ന് എന്താണ് എന്ന് അറിയില്ല ദിവ്യ ഭയങ്കര സന്തോഷത്തിൽ ആണ്....
ഭക്ഷണം കഴിക്കുമ്പോൾ ഞാൻ അത് ശ്രദ്ധിച്ചു.... സാധാരണ ഞങ്ങൾ ഭക്ഷണം കഴിക്കുമ്പോൾ അവൾ വെറുതെ എന്നെ നോക്കി ഇരിക്കലാണ് പതിവ്. പിന്നെ എനിക്ക് ഭക്ഷണം പിന്നെയും പിന്നെയും ഇട്ട് തന്നു നിർബന്ധിച്ചു തീറ്റിക്കും...
പക്ഷെ ഇന്ന് എന്നോടൊപ്പം അവളും ഭക്ഷണം കഴിക്കുന്നു ഉണ്ട്. മാത്രമല്ല ഇന്ന് അവൾ എന്നോട് കുറച്ചു സംസാരിക്കുന്നു ഉണ്ട്.
സാധാരണ ഞാൻ അവളോട് ഓരോന്ന് ചോദിക്കുക ആണ് പതിവ്.
അങ്ങനെ ഭക്ഷണം കഴിച്ചു കൊണ്ട് ഇരിക്കുമ്പോളാണ് അവൾ എന്നോട് ചോദിച്ചത്......
ഏട്ടാ.
മ്മ്
ഏട്ടനെ എന്നെ ഓർമ ഉണ്ടോ.....
എന്ത് ഓർമ....... തന്നെ ഹോസ്പിറ്റലിൽ വച്ചു ആദ്യം ആയി കണ്ട ദിവസം ആണോ....
അല്ല... ചെറിയ ഒരു നീരസത്തോടെ ആണ് മറുപടി
അത് അല്ലാതെ പിന്നെ ഏതാണ്. നമ്മൾ അന്ന് റെസ്റ്റോറന്റ്ൽ വച്ചു കണ്ടത് ആണോ.......
അവൾ എന്ന് കണ്ടത് ആണ് ഉദേശിച്ചത് എന്ന് അറിയാൻ വേണ്ടി ഒരു സംശയത്തോടെ ഞാൻ അവളോട് ചോദിച്ചു..
അതൊന്നും അല്ല ഏട്ടൻ എന്നെ ഇവിടെ വച്ചു കാണുന്നതിന് മുൻപ് നമ്മൾ തമ്മിൽ കണ്ടിട്ട് ഉണ്ട്... കൃത്യം ആയി പറഞ്ഞാൽ ഒരു അഞ്ചര വർഷം മുൻപ്.....
അഞ്ചര വർഷം മുമ്പോ... എനിക്ക് ആകെ സംശയം ആയി.
ഏട്ടൻ മുൻപ് തൃശൂർ ജൂബിലി മിഷൻ ഹോസ്പിറ്റലിൽ വർക്ക് ചെയ്തിരുന്നു ഇല്ലേ....
മ്മ്. പഠിപ്പ് കഴിഞ്ഞു ഞാൻ 2വർഷം ജോലി ചെയ്തത് അവിടെ ആണ്.......അത്
💬 Comments
View all comments