Chapter Title : പേടിക്കാരി [John]
അമ്മേ...
28വയസ്സ് ആയിട്ട് ഉളൂ ഒരു കൊല്ലം കൂടി കഴിഞ്ഞു മതി.. പിന്നെ നാട്ടിലെ വിശേഷം ഓക്കേ ചോദിച്ചു.
അങ്ങനെ വൈകീട്ട് ഡ്യൂട്ടിക്ക് കേറി. നൈറ്റ്‌ഇൽ ഹോസ്പിറ്റലിൽ തിരക്ക് ഒന്നും ഉണ്ടാവില്ല. എന്നിക്ക് ഇപ്പൊ കാഷ്വാലിറ്റിയിൽ ആണ് ഡ്യൂട്ടി.
അങ്ങനെ നൈറ്റ്‌ഇൽ ഇരിക്കുമ്പോൾ ഒരു പേഷ്യന്റ് വന്നത്. ആ പേഷ്യാനെറ്റിനെ ഡോക്ടറിനെ കാണിച്ചു. വാർഡിലേയ്ക്ക് ഷിഫ്റ്റ് ചെയ്യാൻ പോയി. അപ്പോൾ ആ വാർഡിൽ നമ്മുടെ നേഴ്സ്. രോഗിയുടെ ഡീറ്റെയിൽസ് എല്ലാം പറഞ്ഞു കൊടുത്തു...
അത് കഴിഞ്ഞു ഞാൻ ചോദിച്ചു. സിസ്റ്റർ ഇന്ത്യയിൽ നിന്നും ആണോ.
യാ.
ഇന്ത്യയിൽ എവിടെ നിന്നും ആണ്?
കേരളം.
മലയാളിയാണോ.... ഞാൻ ആണ് ചോദിച്ചത്
അതെ. ചേട്ടനും മലയാളി ആണോ. ഒരു അത്ഭുതത്തോടെ അവളുടെ ഉണ്ട കണ്ണും കൂർപ്പിച്ചു എന്നെ നോക്കികൊണ്ട് ചോദിച്ചു...
അതെ.ഞാൻ പറഞ്ഞു
ഞാൻ ഇവിടെ വന്നപ്പോൾ ഇവിടെ ഒരു സ്റ്റാഫിനോട് ചോദിച്ചപ്പോൾ ഈ ഹോസ്പിറ്റലിൽ ഇന്ത്യക്കാരെ ഒന്നും കണ്ടിട്ട് ഇല്ല എന്ന് ആണ് പറഞ്ഞത്. ഒരു സംശയത്തോടെ ആണ് അവൾ എന്നോട് പറഞ്ഞത്.
ആ സിസ്റ്റർ. ഈ ഹോസ്പിറ്റലിൽ ഞാൻ മാത്രം ആണ് ഇന്ത്യക്കാരൻ ആയിട്ട് ഉളൂ...
സിസ്റ്റർ ഇവിടെ കുറെ നാൾ ആയോ.
ഇല്ല. ഞാൻ ഇവിടെ ഒരു മാസം ആയിട്ട് ഉളൂ.... ചെറിയ പേടിയോടെ ആണ് അവൾ എന്നോട്ട് സംസാരിക്കുന്നത്.
അവളുടെ പേര് ദിവ്യ ജോർജ്.തൃശൂർ ആണ് വീട്.
എന്റെയും വീട് തൃശൂർ ആണ്...
അങ്ങനെ കുറച്ചു വാർത്തനം പറഞ്ഞു. പിന്നെ അധികം സംസാരിക്കാൻ നിന്നില്ല. ഞാൻ രോഗിയുടെ ഡീറ്റെയിൽസ് അവിടെ കൊടുത്തു തിരിച്ചു പൊന്നു.
💬 Comments
View all comments