Chapter Title : ഫാം ഹൌസ് 1 [Master]
നില്‍പ്പുണ്ടായിരുന്നു. വളരെ വിശാലമായ പറമ്പാണ്. കേണല്‍ ഓരോന്നും കാണിച്ച് പരിചയപ്പെടുത്തി നടക്കുകയാണ്. വിവിധ പച്ചക്കറികളും, ഫലവൃക്ഷങ്ങളും അതേപോലെ തന്നെ ഞാന്‍ കണ്ടിട്ടില്ലാത്ത കിളികളും അങ്ങനെ ഓരോന്നും കാണിച്ച് എത്ര ദൂരം നടന്നു എന്നെനിക്കറിയില്ല. ദേഹം ചെറുതായി വിയര്‍ക്കാന്‍ തുടങ്ങിയിരുന്നു.
“ദാ ഇതാണ് മത്സ്യക്കുളം” ആ ഫാമിന്റെ നടുക്കായി പണിതിരുന്ന വലിയ കുളത്തിന്റെ കരയിലെത്തിയപ്പോള്‍ അയാള്‍ പറഞ്ഞു. ഞാന്‍ നോക്കി. ഏകദേശം നാലുസെന്റ് സ്ഥലത്തായി പണിതിരിക്കുന്ന വലിയ കുളം. കണ്ടിട്ട് അതില്‍ മീന്‍ ഉള്ളതിന്റെ ലക്ഷണമൊന്നും തോന്നിയില്ല. ശാന്തമാണ് കുളം.
“ആ ഫുഡ് ഇങ്ങു കൊണ്ടുവന്നേടാ” ഒരു ജോലിക്കാരനെ നോക്കി കേണല്‍ വിളിച്ചുപറഞ്ഞു. അവന്‍ വേഗം ഒരു ടിന്നുമായി എത്തി.
“ഇന്നാ, മിസ്സിസ് ഹരീഷ് തന്നെ ഇട്ടുകൊടുക്ക്” ടിന്‍ എന്റെ നേരെ നീട്ടി അയാള്‍ പറഞ്ഞു. അയാളുടെ ഈ മിസ്സിസ് ഹരീഷ് വിളി എനിക്കെന്തോ ഇഷ്ടപ്പെടുന്നുണ്ടായിരുന്നില്ല. ഇയാള്‍ക്ക് പേര് വിളിച്ചാലെന്താ?
ഞാന്‍ ടിന്‍ തുറന്ന് കുറച്ചു തീറ്റയെടുത്ത് കുളത്തിലേക്ക് എറിഞ്ഞു. ഞെട്ടിപ്പോയി ഞാന്‍. അതുവരെ ശാന്തമായിരുന്ന ജലോപരിതലത്തിലേക്ക് മത്സ്യങ്ങളുടെ ഒരു പടതന്നെ ഇരച്ചെത്തി. നല്ല മുഴുത്ത മീനുകള്‍.
“കണ്ടില്ലേ അവറ്റകളുടെ ആക്രാന്തം. മിസ്സിസ് ഹരീഷ് നല്‍കിയതുകൊണ്ടാണ് ഇന്നിത്ര കൂടുതല്‍” കേണല്‍ ചിരിച്ചു.
“അങ്കിള്‍, എന്നെ പേര് വിളിച്ചാല്‍ പോരെ..” മടുപ്പോടെ ഞാന്‍ ചോദിച്ചു.
“റിയലി? സാധാരണ വിവാഹിതരായ സ്ത്രീകളെ പേരെടുത്ത് വിളിക്കാന്‍ പാടില്ല എന്നാണ് വയ്പ്പ്. ബട്ട് ഇഫ് യു വാണ്ട് ഇറ്റ് ദാറ്റ് വേ, ലേറ്റ് ഇറ്റ് ബി അസ് യു വിഷ്” അയാള്‍ ചിരിച്ചുകൊണ്ട് തലയാട്ടി.
മീന്‍ കുളത്തില്‍ നിന്നും വീണ്ടും ഞങ്ങള്‍ ഉള്ളിലേക്ക് കയറി.
💬 Comments
View all comments