Chapter Title : ഫാൻ ബോയ് [Danmee]
സിറ്റുവേഷൻസ് അറിയാമല്ലോ. ഒരുപാട് ആൾക്കൂട്ടം ഒന്നും ഇപ്പോൾ പറ്റില്ല . അങ്ങനെ ഉള്ള സീൻസ് മുഴുവനും മാറ്റി എഴുതി. നിനക്ക് വെച്ചിരുന്ന പ്രധാനപെട്ട സീൻസ് എല്ലാം ഒഴിവാക്കാൻ ആണ് തീരുമാനം. നീ പറഞ്ഞത് പോലെ ദിനേശ്ന് അത് ആദ്യം മുതലെ മാറ്റണം എന്ന് ഉണ്ടായിരുന്നു.ഞാൻ നിർബന്ധം പിടിച്ചത് കൊണ്ട അവൻ ഇത് വരെ പിടിച്ചുനിന്നത്. പിന്നെ ഈ സിറ്റുവേഷൻനിൽ ഒരു പാട് പണം മുടക്കാനും അവർ തയ്യാറല്ല.നമ്മുടേത് ഒരു ചെറിയ സിനിമ ആക്കാം എന്ന ഉറപ്പില അവൻ ഡേറ്റ് തന്നെ തന്നത്. ഇപ്പോൾ നിന്റെ ക്യാരക്ടർ പടത്തിൽ ഉണ്ട് എന്നല്ലാതെ പ്രേതേകിച് റോൾ ഒന്നും ഇല്ല ...... നീ അത് ചെയ്യണ്ടാഡാ ഞാൻ വേറെ വല്ലതും ചെയ്യാൻപറ്റുമോന്ന് നോക്കട്ടെ "
തോമസ് ചേട്ടൻ പിന്നെയും എന്തെക്കെയോ പറഞ്ഞു കൊണ്ട് ഫോൺ കട്ട് ചെയ്തു. ഞാൻ അപ്പോഴും ഒരു തരുപ്പിൽ നിൽക്കുക ആയിരുന്നു. തോമസ് ചേട്ടൻ പറഞ്ഞത് പലതും എനിക്ക് മനസിലായില്ല.ഞാൻ എന്ത് ചെയ്യണം എന്ന് അറിയാതെ നിന്നു. പിന്നീട് തോമസ് ചേട്ടനെ വിളിച്ചിട്ട് കിട്ടിയതും ഇല്ല. എനിക്ക് ആകെ വെപ്രാളം ആയി. ഞാൻ തോമസ് ചേട്ടനെ നേരിൽ കാണാൻ തന്നെ തീരുമാനിച്ചു. ചേട്ടൻ മുൻപ് തന്നിട്ടുള്ള അയാളുടെ അഡ്രെസ്സിലേക്ക് ഞാൻ യാത്ര തിരിച്ചു.
ട്രെയിനിലും അതിന് ശേഷം ബസിലും ആയി ഞാൻ ആ ടൗണിൽ എത്തി. നാട്ടിലെ ഒരു സെലിബ്രിറ്റിയുടെ വീട് കണ്ടുപിടിക്കാൻ അധികം പാട് ഒന്നും ഇല്ലാലോ. ഞാൻ ആ വീട്ടിൽ എത്തുമ്പോൾ ഗേറ്റ് അകത്ത് നിന്നും ലോക്ക് ആയിരുന്നു. പട്ടി ഉണ്ട് സൂക്ഷിക്കുക എന്ന
💬 Comments
View all comments