0%

Chapter Title : ഫാൻ ബോയ് [Danmee]

Author : danmee Read All Parts 1.1K

കഥാപാത്രം നായകന്റെ ഫ്രണ്ട് ആയിട്ടല്ലേ....നായകന്റെ കൂടെ നിൽക്കുന്ന കഥാപാത്രം ആണ്‌.... പിന്നെ നായകന്റെ  ഒരു വിഷമം ചേച്ചിയുടെ വിവാഹം അല്ലെ.... ഒരു ഘട്ടത്തിൽ നിന്റെ കഥപാത്രവും നായകന്റെ ചേച്ചിയും തമ്മിൽ പ്രണയത്തിൽ ആകുന്നതും വിവാഹം കഴിക്കുന്നതും  ആണ്‌ മറ്റൊരു ഹൈലൈറ്..... സച്ചിന്റെ കാര്യം ഒക്കെ മലയാളികൾ പറയുമെങ്കിലും  ഇപ്പോഴും വലിയ എജ് ഡിഫറെൻസ് മലയാളിക്ക് ഒരു പ്രോബ്ലം ആണ്‌.. അത് അങ്ങ് നമുക്ക് ഉടക്കാം........ പിന്നെ വേറെ ഒരു പ്രോബ്ലം ഉള്ളത്  പ്രൊഡ്യൂസർന്റെ കാര്യത്തിൽ ആണ്‌ എനിക്ക് സംവിധാനവും പ്രൊഡക്ഷൻനും ഒത്ത് നോക്കാൻ കഴിയില്ല  ഒരു ബേക്കപ്പ് പ്രൊഡ്യൂസർ വേണം "

" ഞാൻ പ്രൊഡ്യൂസ് ചെയ്താലോ  ഇച്ചായ "

പെട്ടെന്ന് അലീന മേഡം അത് പറഞ്ഞപ്പോൾ ഞാനും തോമസ് സാറും  ഒരുമിച്ചു അവരെ നോക്കി.

" ഇച്ചായൻ ഒരു ഗ്യാപ് കഴിഞ്ഞു സംവിധാനം ചെയ്യുന്നത് അല്ലെ..... എനിക്കും ആ സിനിമയുടെ ഭാഗം ആകണം എന്നുണ്ട്..... എന്നെ കെട്ടിയതിനു ശേഷം ആണ്‌ ഇച്ചായന്റെ പടങ്ങൾ പൊട്ടിയത് എന്ന ചിത്തപെരും മാറ്റം "

" ഏയ്  അത് വേണ്ട  നിന്റെ സേവിങ്സ് എടുത്ത് ഇപ്പോൾ ഈ പടം ചെയ്യേണ്ട....... പടം എങ്ങാനും പാളിയാൽ  പിന്നെ  ഒന്നും കാണില്ല "

" ഇച്ചായന്  സ്ക്രിപ്റ്റ്ഇൽ  വിശ്വാസം ഉണ്ടല്ലോ..... പിന്നെ എന്താ  പ്രശ്നം  ഞാൻ ഇത് ചെയ്യാൻ തീരുമാനിച്ചു"

" ഒക്കെ  അപ്പോൾ ഇനി  ഉള്ളത്  നായികന്റെ ചേച്ചിയുടെ കഥാപാത്രം ആണ്‌.... അബു അഞ്ജലി മേനോൻനോട്‌  കഥപറയാൻ പോയിട്ടുണ്ട് "

" അഞ്‌ജലി ആ കഥാപാത്രം ചെയ്യുന്നെങ്കിൽ പൊളിക്കും "

എനിക്കും

💬 Comments

View all comments