0%

Chapter Title : ഫാൻ ബോയ് [Danmee]

Author : danmee Read All Parts 1.2K

ഞാൻ  അങ്ങോട്ട്  ചോദിക്കാൻ  ഇരുന്നതാ...... എനിക്ക് ഒക്കെ ആണ്‌ "

ഒരു ചെറു ചിരിയോടെ മേഡം അത് പറഞ്ഞപ്പോൾ  എന്റെ മനസ്സിൽ ആണ്‌ ലഡ്ഡു പൊട്ടിയത്. കാരണം  എന്റെ കഥാപാത്രത്തിന് ഒരു പാട് കോമ്പിനേഷൻ ഉള്ളത് ആ കഥാപാത്രവും ആയിട്ട് ആയിരുന്നു.

" അപ്പോൾ നമുക്ക്  ഈ സിനിമ മാർക്കറ്റ് ചെയ്യാൻ എളുപ്പം ആയിരിക്കും. തോമസ് ഒരിടവേളക്ക് ശേഷം സംവിധാനം ചെയ്യുന്നു. അലീന  വിവാഹശേഷം  സിനിമയിലേക്ക് തിരിച്ചു വരുന്നു "

പിന്നീട് പെട്ടെന്ന് ആണ്‌ എല്ലാം നടന്നത്. ഷൂട്ടിംഗ് തുടങ്ങി . ഞാൻ ആദ്യം ആയി ക്യാമറക്ക് മുന്നിൽ നിന്ന് ഡയലോഗ് പറഞ്ഞു. സിനിമയിൽ ഉടനീളം  ഉള്ള കഥാപാത്രം ആണ്‌ എന്റെത് എങ്കിലും സീൻസ് കുറവ് ആയിരുന്നു. സെറ്റിൽ വെറുതെ ഇരിക്കുന്നത് ഇഷ്ടം അല്ലാത്തത് കൊണ്ട്  ഞാൻ ഡയറക്ഷൻ ടീമിന്റെ കൂടെ കൂടി.  ചാർട് നോക്കി അതിനനുസരിച്ചു  അര്ടിസ്റ്റ്നെയും മറ്റ് ടെക്‌നിഷ്യൻസ്നെയും കോർഡിനേറ്റ് ചെയ്തിരുന്നത് ഞാൻ ആയിരുന്നു. ആ തിരക്കിൽ നിൽക്കുമ്പോൾ ആണ്‌  എഡി വന്ന് പറയുന്നത്.

" ഡാ ഇന്ന് നിനക്ക് സീൻ  ഉണ്ട് "

" ഇല്ലല്ലേ ചേട്ടാ  ഞാൻ അല്ലെ ചാർട് നോക്കുന്നത് ഇതിൽ ഇല്ലല്ലോ "

" ഡാ തോമസ് ചേട്ടൻ പറഞ്ഞതാ ഇപ്പോൾ  നീ അങ്ങോട്ട് ചെല്ല് "

ഞാൻ സെറ്റിലേക്ക് ചെല്ലുമ്പോൾ അലീന മേഡവും ഫെലിക്സും എല്ലാം അവിടെ ഉണ്ട്. തോമസ് ചേട്ടൻ എന്റെടുത് വന്നിട്ട് പറഞ്ഞു.

"ഡാ ഇപ്പോൾ നല്ല  ലൈറ്റ് ഉണ്ട്  ഈ മൂഡ്  നാളെ കിട്ടിയെന്ന് വരില്ല.  നിന്റെ കഥപാത്രം  നായകനോട്  അവന്റെ ചേച്ചിയോട്

💬 Comments

View all comments