0%

Chapter Title : ഫാൻ ബോയ് [Danmee]

Author : danmee Read All Parts 689

എന്ന് ഉണ്ടായിരുന്നു.ഞാൻ നിർബന്ധം പിടിച്ചത് കൊണ്ട അവൻ ഇത് വരെ പിടിച്ചുനിന്നത്.  പിന്നെ ഈ സിറ്റുവേഷൻനിൽ ഒരു പാട് പണം മുടക്കാനും അവർ തയ്യാറല്ല.നമ്മുടേത് ഒരു ചെറിയ സിനിമ ആക്കാം എന്ന ഉറപ്പില  അവൻ ഡേറ്റ് തന്നെ തന്നത്. ഇപ്പോൾ നിന്റെ ക്യാരക്ടർ പടത്തിൽ ഉണ്ട് എന്നല്ലാതെ പ്രേതേകിച് റോൾ ഒന്നും ഇല്ല  ...... നീ അത് ചെയ്യണ്ടാഡാ ഞാൻ വേറെ വല്ലതും ചെയ്യാൻപറ്റുമോന്ന് നോക്കട്ടെ "

തോമസ് ചേട്ടൻ പിന്നെയും എന്തെക്കെയോ പറഞ്ഞു കൊണ്ട് ഫോൺ  കട്ട്‌ ചെയ്തു. ഞാൻ അപ്പോഴും ഒരു തരുപ്പിൽ നിൽക്കുക ആയിരുന്നു. തോമസ് ചേട്ടൻ പറഞ്ഞത് പലതും എനിക്ക് മനസിലായില്ല.ഞാൻ എന്ത് ചെയ്യണം എന്ന് അറിയാതെ  നിന്നു. പിന്നീട് തോമസ് ചേട്ടനെ വിളിച്ചിട്ട് കിട്ടിയതും ഇല്ല. എനിക്ക് ആകെ വെപ്രാളം ആയി. ഞാൻ തോമസ് ചേട്ടനെ നേരിൽ കാണാൻ തന്നെ തീരുമാനിച്ചു. ചേട്ടൻ മുൻപ് തന്നിട്ടുള്ള അയാളുടെ അഡ്രെസ്സിലേക്ക് ഞാൻ യാത്ര തിരിച്ചു.

ട്രെയിനിലും അതിന് ശേഷം ബസിലും ആയി ഞാൻ ആ ടൗണിൽ എത്തി. നാട്ടിലെ ഒരു സെലിബ്രിറ്റിയുടെ വീട് കണ്ടുപിടിക്കാൻ അധികം പാട് ഒന്നും ഇല്ലാലോ. ഞാൻ ആ വീട്ടിൽ എത്തുമ്പോൾ ഗേറ്റ് അകത്ത് നിന്നും ലോക്ക് ആയിരുന്നു. പട്ടി ഉണ്ട് സൂക്ഷിക്കുക എന്ന ബോർഡ് കണ്ടപ്പോൾ ആണ്‌. തോമസ് ചേട്ടന്റ ഫോണിൽ കണ്ടിട്ടുള്ള ആ വലിയ പട്ടിയെ കുറിച്ച് ഓർമ വന്നത്. കുറെ നേരം ഞാൻ ഗേറ്റിന് വെളിയിൽ നിന്നും അകത്തേക്ക് നോക്കി വിളിച്ചു ഒരു രക്ഷയും ഇല്ല. ഇതിനിടക്ക് ഞാൻ തോമസ് ചേട്ടനെ ഫോണിലും ട്രൈ ചെയ്യുന്നുണ്ടായിരുന്നു. കുറെ നേരം അവിടെ നിന്ന് സഹികെട്ട ശേഷം  ഞാൻ ആ വീടിന്റെ മതിൽ ചാടി അകത്ത് കടന്നു. ഏത് നിമിഷവും ഒരു പട്ടി ചാടി വീഴാൻ ചാൻസ് ഉള്ളത് കൊണ്ട് ഞാൻ നാലു സൈഡും നോക്കിയാണ് നടക്കുന്നത്.

കോളിങ് ബെൽ അടിച്ചു എന്റെ വിരൽ കഴച്ചത് തന്നെ മിച്ചം. എനിക്ക് വല്ലാത്ത നിരാശയും ദേഷ്യവും തോന്നി. തോമസ് ചേട്ടൻ ഇവിടെ ഇല്ലെങ്കിൽ എവിടെ പോയി. അവസാന ശ്രെമായി

💬 Comments

View all comments