0%

Chapter Title : ഫാൻ ബോയ് [Danmee]

Author : danmee Read All Parts 1.1K

അപ്പോഴാണ് എനിക്ക് ചെറിയ ഭയം തോന്നിയത്. ഞാൻ റൂമിന് പുറത്തിറങ്ങി തോമസ് സർന്റെ അടുത്തേക്ക് ചെന്നു.

" എന്താടാ  വായിച്ചു തീർന്നോ "

" ആ ...... പക്ഷെ സാറെ  സർ പറഞ്ഞ റോൾ എന്നെ ചെയ്യാൻ അവർ സമ്മതിക്കുമോ "

" ആര് സമ്മതിക്കാൻ  ഞാൻ അല്ലെ ഡയറക്റ്റ് ചെയ്യാൻ പോകുന്നത് "

" അല്ല..... ദിനേശനേ കുറിച്ച് ചില കഥകൾ ഞാൻ കേട്ടിട്ടുണ്ട് അയാൾ എന്നെ ഈ റോളിന് സമ്മതിക്കുമോ "

" ഡാ നിന്റെ റോൾ ഒരു പുതുമുഖം ചെയ്യുന്നത നല്ലത്  എന്ന് എനിക്ക് ഈ കഥ വായിച്ചാപ്പഴേ തോന്നിയതാ. എക്സ്റ്റബ്ലിഷ് അയ ഒരു നടൻ ചെയ്താൽ ആ കറക്ടർ  പ്രെഡിറ്റബിൾ ആയി പോകും. പുതിയ ഒരാൾ ഇത് ചെയ്യുമ്പോയെ ഒരു സർപ്രൈസ്‌ വർക്ക്‌ആകു "

" ചില സമയങ്ങളിൽ നായകന് മുകളിൽ ഈ കഥപാത്രം നിൽക്കുന്നുണ്ട് ദിനേശ്

അതിന്  സമ്മതിക്കുമോ "

" ഈ കഥ അവന് ഇഷ്ട്ടപെട്ടു ചെയ്യാം എന്ന് ഏറ്റതാ... മാറ്റങ്ങൾ ഒന്നും അയാൾ ആവിശ്യ പെട്ടിട്ട് ഇല്ല.... ഇനി ഏതെങ്കിലും മാറ്റങ്ങൾ വന്നാലും നിനക്ക് ഈ സിനിമയിൽ ഒരു റോൾ ഉറപ്പാ.......... നിന്റെ കഥാപാത്രത്തിന് നല്ല മസ്സിൽ ഒക്കെ ഉണ്ടായാൽ നന്നായിരിക്കും.... നീ ആ സിഗ്നൽന്റെ അടുത്തുള്ള ജിമ്മിൽ പോയി തുടങ്ങിക്കോ  ഞാൻ വിളിച്ചു പറയാം "

" ഹേയ്  ജിമ്മിൽ പോകേണ്ട ആവിശ്യം ഒന്നും ഇല്ല  ഞാൻ പണ്ടേ ഫിറ്റ്‌ അല്ലെ "

തോമസ് ചേട്ടൻ പുച്ഛഭാവത്തിൽ ചിരിച്ചുകൊണ്ട് എന്നെ അടിമുടി ഒന്ന് നോക്കി. അപ്പോഴാണ്

💬 Comments

View all comments